22 കിലോഗ്രാം മയക്കുമരുന്നുമായി കുവൈത്തില്‍ പ്രവാസി അറസ്റ്റില്‍

22 കിലോഗ്രാം മയക്കുമരുന്നുമായി കുവൈത്തില്‍ പ്രവാസി അറസ്റ്റില്‍
Jan 20, 2022 09:41 AM | By Adithya O P

കുവൈത്ത് സിറ്റി: 22 കിലോഗ്രാം മയക്കുമരുന്നുമായി കുവൈത്തില്‍ പ്രവാസിയെ അറസ്റ്റ് ചെയ്‍തതായി  ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗത്തിന് കീഴിയിലുള്ള ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് ഡ്രഗ് കണ്‍ട്രോളാണ്  ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ ആറ് കോടിയിലധികം രൂപ വിലവരുമെന്നും അധികൃതര്‍ പറഞ്ഞു.

മയക്കുമരുന്ന് വില്‍പന സംബന്ധിച്ച രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ ഇയാളുടെ വീട് റെയ്‍ഡ് ചെയ്യാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി വാങ്ങുകയായിരുന്നു. പരിശോധനയില്‍ 22 കിലോഗ്രാം ക്രിസ്‍റ്റല്‍ മെത്തും ഒരു ഇലക്ട്രോണിക് ത്രാസും കണ്ടെടുത്തു.

തന്റെ നാട്ടുകാരാനായ ഒരു മയക്കുമരുന്ന് കടത്തുകാരന് വേണ്ടി കുവൈത്തില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്ന് ഇയാള്‍ മൊഴി നല്‍കി. സുഹൃത്തിനെ നേരത്തെ കുവൈത്തില്‍ നിന്ന് നാടുകടത്തിയിരുന്നു.

മൂന്ന് ഫയര്‍ അഗ്നിശമന ഉപകരണങ്ങളുടെ സിലിണ്ടറുകളില്‍ ഒളിപ്പിച്ചായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. പ്രതിയെ അറസ്റ്റ് ചെയ്‍ത ശേഷം തുടര്‍ നടപടികള്‍ക്കായി ഇയാളെയും പിടിച്ചെടുത്ത സാധനങ്ങളും ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

Expatriate arrested in Kuwait with 22 kg of drugs

Next TV

Related Stories
മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ മരിച്ചു

May 17, 2022 08:01 PM

മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ മരിച്ചു

മലയാളി നഴ്‌സ് സൗദി അറേബ്യയില്‍...

Read More >>
പ്രവാസി മലയാളി യുവാവ് ജീവനൊടുക്കി

May 17, 2022 07:52 PM

പ്രവാസി മലയാളി യുവാവ് ജീവനൊടുക്കി

പ്രവാസി മലയാളി യുവാവ്...

Read More >>
അമീർകപ്പ് ഫുട്ബാൾ ഫൈനൽ മാറ്റിവെച്ചു

May 17, 2022 04:35 PM

അമീർകപ്പ് ഫുട്ബാൾ ഫൈനൽ മാറ്റിവെച്ചു

അമീർകപ്പ് ഫുട്ബാൾ ഫൈനൽ...

Read More >>
സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു

May 17, 2022 04:27 PM

സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു

സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി...

Read More >>
മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു

May 17, 2022 04:22 PM

മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു

മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം...

Read More >>
മലയാളി നഴ്​സ്​ നാട്ടിൽ നിര്യാതയായി

May 16, 2022 10:11 PM

മലയാളി നഴ്​സ്​ നാട്ടിൽ നിര്യാതയായി

മലയാളി നഴ്​സ്​ നാട്ടിൽ...

Read More >>