യുഎഇയില്‍ രണ്ട് പേര്‍ മരണപ്പെട്ട അപകട സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഡ്രൈവര്‍ അറസ്റ്റില്‍

യുഎഇയില്‍ രണ്ട് പേര്‍ മരണപ്പെട്ട അപകട സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഡ്രൈവര്‍ അറസ്റ്റില്‍
Jan 20, 2022 10:32 AM | By Susmitha Surendran

ഷാര്‍ജ: യുഎഇയില്‍ കഴിഞ്ഞ ദിവസമുണ്ടായ റോഡപകട സ്ഥലത്തുനിന്ന്  രക്ഷപ്പെട്ട ഡ്രൈവറെ മിനിറ്റുകള്‍ക്കകം പൊലീസ് പിടികൂടി . ഷാര്‍ജയിലായിരുന്നു  സംഭവം. ഏഴ് മാസം ഗര്‍ഭിണിയായ പ്രവാസി യുവതിയും 10 വയസുകാരിയായ മകളും മരണപ്പെട്ട അപകട സ്ഥലത്തുനിന്നാണ് ഡ്രൈവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്.

അപകടത്തില്‍ യുവതിയുടെ ഭര്‍ത്താവിനും മറ്റ് മൂന്ന് മക്കള്‍ക്കും പരിക്കേല്‍ക്കുകയും  ചെയ്‍തിരുന്നു. ചൊവ്വാഴ്‍ച രാത്രി 11 മണിയോടെ ശൈഖ് മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി സ്‍ട്രീറ്റിലെ ട്രാഫിക് ഇന്റര്‍സെക്ഷനിലാണ് അപകടമുണ്ടായത്.

രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയും അതിനെ തുടര്‍ന്ന് ആറ് വാഹനങ്ങള്‍ തുടരെ തുടരെ ഇടിക്കുകയുമായിരുന്നു. 35 വയസുകാരിയായ പ്രവാസി യുവതിയും 10 വയസുള്ള ഇവരുടെ മകളും മരണപ്പെടുകയും ചെയ്‍തു.

സ്ത്രീയുടെ ഭര്‍ത്താവും മൂന്നും അഞ്ചും എട്ടും വയസ്സുള്ള മൂന്ന് കുട്ടികളും പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഭര്‍ത്താവിനെ അല്‍ ഖാസിമി ആശുപത്രിയിലും കുട്ടികളെ അല്‍ കുവൈത്ത് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

കുട്ടികളില്‍ ഒരാള്‍ക്ക് ശസ്ത്രക്രിയ ആവശ്യമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അമിത വേഗതയാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. അപകടത്തിന് കാരണക്കാരനായ ഡ്രൈവര്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും പൊലീസ് നടത്തിയ തെരച്ചിലിനൊടുവില്‍ 15 മിനിറ്റിനുള്ളില്‍ ഇയാളെ പിടികൂടി.

ഇയാളെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. വാഹനം ഓടിക്കുമ്പോള്‍ അതീവ ശ്രദ്ധപുലര്‍ത്തണമെന്നും നിയമങ്ങള്‍ പാലിക്കണമെന്നും പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. റോഡിലെ വേഗ പരിധി പാലിക്കണം. അമിത വേഗതയാണ് നിരവധി അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നും ഷാര്‍ജ പൊലീസ് അറിയിച്ചു.

The driver who escaped from the scene of the accident that killed two people in the UAE has been arrested

Next TV

Related Stories
#death | വടകര സ്വദേശി വിമാനത്തിൽ മരിച്ചു; അന്ത്യം ഒമാനിൽനിന്ന്​ നാട്ടിലേക്ക്​ മടങ്ങവെ

Apr 19, 2024 08:59 PM

#death | വടകര സ്വദേശി വിമാനത്തിൽ മരിച്ചു; അന്ത്യം ഒമാനിൽനിന്ന്​ നാട്ടിലേക്ക്​ മടങ്ങവെ

വിമാനം ലാൻഡ്​ ചെയ്തതിന്​ ശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘം മരണപ്പെട്ടെന്ന്​...

Read More >>
#death | ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

Apr 19, 2024 08:52 PM

#death | ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട...

Read More >>
 #IndianEmbassy | ദുബായ് വിമാനത്താവളം വഴി അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകൾ പുനഃക്രമീകരിക്കണം-ഇന്ത്യന്‍ എംബസി

Apr 19, 2024 05:33 PM

#IndianEmbassy | ദുബായ് വിമാനത്താവളം വഴി അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകൾ പുനഃക്രമീകരിക്കണം-ഇന്ത്യന്‍ എംബസി

മോശം കാലാവസ്ഥയെ തുടർന്ന് ദുബായിലെ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന വിമാനങ്ങളുടെ എണ്ണം താത്കാലികമായി പരിമിതിപ്പെടുത്തിയതിന്റെ...

Read More >>
#heavyrain | പുതിയ ന്യൂനമർദ്ദം വരുന്നൂ; അടുത്ത ആഴ്ച കനത്ത മഴയ്ക്ക് സാധ്യത, കാലാവസ്ഥ പ്രവചനം പുറത്തുവിട്ട് ഒമാന്‍ അധികൃതര്‍

Apr 19, 2024 05:06 PM

#heavyrain | പുതിയ ന്യൂനമർദ്ദം വരുന്നൂ; അടുത്ത ആഴ്ച കനത്ത മഴയ്ക്ക് സാധ്യത, കാലാവസ്ഥ പ്രവചനം പുറത്തുവിട്ട് ഒമാന്‍ അധികൃതര്‍

വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മഴമേഘങ്ങള്‍ രൂപപ്പെടാനും മഴ പെയ്യാനും സാധ്യത പ്രവചിക്കുന്നുണ്ട്. ചിലപ്പോള്‍ കനത്ത മഴയും ഇടിയോട് കൂടിയ മഴയും...

Read More >>
#death | ഹൃദയാഘാതം: പ്രവാസി മലയാളി അൽഐനിൽ അന്തരിച്ചു

Apr 19, 2024 04:36 PM

#death | ഹൃദയാഘാതം: പ്രവാസി മലയാളി അൽഐനിൽ അന്തരിച്ചു

നടപടിക്രമങ്ങൽ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സ്വദേശത്ത് ഖബറടക്കുമെന്ന് ബന്ധുക്കൾ...

Read More >>
#death |നാ​ട്ടി​ൽ പോ​കാ​നി​രു​ന്ന പ്രവാസി മലയാളി  വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

Apr 19, 2024 11:21 AM

#death |നാ​ട്ടി​ൽ പോ​കാ​നി​രു​ന്ന പ്രവാസി മലയാളി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ മ​റി​യു​ക​യും തീ​പി​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു....

Read More >>
Top Stories