---
title: "#fire | അല്‍ബാഹ പര്‍വതത്തില്‍ തീ പടരുന്നു; തീണയക്കാൻ തീവ്രശ്രമവുമായി അധികൃതർ "
english_title: "#firebreaks #MountAlbaha #authorities #trying #hard #send #fire"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/217793/firebreaks-mountalbaha-authorities-trying-hard-send-fire"
published_at: "2024-07-06T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6688f23721a97_DD.jpg"
keywords: []
---

# #fire | അല്‍ബാഹ പര്‍വതത്തില്‍ തീ പടരുന്നു; തീണയക്കാൻ തീവ്രശ്രമവുമായി അധികൃതർ 

> **Lead Summary:** **അല്‍ബാഹ: [ **കഴിഞ്ഞ ദിവസം രാത്രി മുതൽ സൗദിയിലെ അല്‍ബാഹ കിങ് ഫഹദ് ചുരം റോഡിനു സമീപത്തുള്ള പർവതത്തിൽ പടർന്നു പിടിച്ച തീയണക്കാനുള്ള ശ്രമം ഊർജിതമാക്കി സിവില്‍ ഡിഫന്‍സ്.

## Article Content

**അല്‍ബാഹ: [ **കഴിഞ്ഞ ദിവസം രാത്രി മുതൽ സൗദിയിലെ അല്‍ബാഹ കിങ് ഫഹദ് ചുരം റോഡിനു സമീപത്തുള്ള പർവതത്തിൽ പടർന്നു പിടിച്ച തീയണക്കാനുള്ള ശ്രമം ഊർജിതമാക്കി സിവില്‍ ഡിഫന്‍സ്.

പ്രദേശത്തെ പുല്ലുകളെല്ലാം ഉണങ്ങിയതും കടുത്ത ചൂടും വലിയ തോതിലുള്ള കാറ്റും കാരണം തീ അതിവേഗം പടരുകയാണ്.

ഇന്നലെ (വെള്ളിയാഴ്ച) വൈകിട്ടാണ് പര്‍വതത്തില്‍ തീ പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയത്.

തുടര്‍ന്ന് അല്‍ബാഹ കിങ് ഫഹദ് ചുരം റോഡ് താൽക്കാലിമായി അടച്ചിരുന്നു.

മണിക്കൂറുകൾക്ക് ശേഷമാണ് റോഡ് തുറന്നത്. ഹെലികോപ്റ്ററുകൾ ഉപയോഗിച്ചും തീയണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/217793/firebreaks-mountalbaha-authorities-trying-hard-send-fire)