---
title: "#AirIndiaExpress |യാത്രക്കാരെ പ്രതിസന്ധിയിലാക്കി വീണ്ടും സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്"
english_title: "#Air #India #Express #again #cancels #services #Muscat #Kannur #sector."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/217818/air-india-express-again-cancels-services-muscat-kannur-sector"
published_at: "2024-07-06T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668907ab46b1f_airindia.jpg"
keywords: []
---

# #AirIndiaExpress |യാത്രക്കാരെ പ്രതിസന്ധിയിലാക്കി വീണ്ടും സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്

> **Lead Summary:** **മസ്‌കത്ത്: ** മസ്‌കത്ത്-കണ്ണൂർ സെക്ടറില്‍ വീണ്ടും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്‌സ്പ്രസ്.

## Article Content

**മസ്‌കത്ത്: ** മസ്‌കത്ത്-കണ്ണൂർ സെക്ടറില്‍ വീണ്ടും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്‌സ്പ്രസ്.

ഇന്ന് (ശനി) രാവിലെ 6.45ന്​ കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 8.45ന് മസ്‌കത്തിൽ എത്തേണ്ട ഐ എക്‌സ് 0713 വിമാനവും മസ്‌കത്തിൽ നിന്ന് രാവിലെ 9.45ന് പുറപ്പെട്ട് ഉച്ച കഴിഞ്ഞ് 2.40ന് കണ്ണൂരിൽ എത്തേണ്ട ഐ എക്‌സ് 0714 വിമാനവുമാണ് റദ്ദാക്കിയിരിക്കുന്നത്.

സർവീസ് റദ്ദാക്കുന്നതായി അറിയിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാർക്ക് സന്ദേശം നൽകിയിരുന്നു.

വെള്ളിയാഴ്ച മസ്കത്ത്​-കോഴിക്കോട്ട്​ റൂട്ടിലും ബുധനാഴ്​ച കോഴിക്കോട്​, കണ്ണൂർ റൂട്ടിലും ചൊവ്വാഴ്ച തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലേക്കുമുള്ള സർവിസുകളും ഒഴിവാക്കിയിരുന്നു.

ഒരാഴ്ചക്കിടെ പത്തില്‍ അധികം സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/217818/air-india-express-again-cancels-services-muscat-kannur-sector)