---
title: "#Death | മലയാളി ഉംറ തീർഥാടക ജിദ്ദ ആശുപത്രിയിൽ മരിച്ചു "
english_title: "#Malayali #Umrahpilgrim #died #Jeddah #hospital"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/217877/malayali-umrahpilgrim-died-jeddah-hospital"
published_at: "2024-07-06T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66893547dd0f6_ggg.jpg"
keywords: []
---

# #Death | മലയാളി ഉംറ തീർഥാടക ജിദ്ദ ആശുപത്രിയിൽ മരിച്ചു 

> **Lead Summary:** **ജിദ്ദ: [** മൂന്നുമാസമായി ജിദ്ദയിലെ ആശുപത്രിയിൽ വെൻറിലേറ്ററിലായിരുന്ന മലയാളി ഉംറ തീർഥാടക മരിച്ചു.

## Article Content

**ജിദ്ദ: [** മൂന്നുമാസമായി ജിദ്ദയിലെ ആശുപത്രിയിൽ വെൻറിലേറ്ററിലായിരുന്ന മലയാളി ഉംറ തീർഥാടക മരിച്ചു.

മലപ്പുറം നിലമ്പൂർ എടക്കര നരേക്കാവ് പുളിക്കൽ മുഹമ്മദി​ന്റെ മകളും അമരമ്പലം കൂറ്റമ്പാറ സ്വദേശി പുതിയറ ശരീഫി​ന്റെ ഭാര്യയുമായ ഹസീന ശരീഫ് (35) ആണ് മരിച്ചത്.

അസുഖത്തെ തുടർന്ന്​ ജിദ്ദ കിങ്​ ഫഹദ് ആശുപത്രിയിൽ മൂന്ന് മാസമായി വെൻറിലേറ്ററിലായിരുന്നു.

മക്കൾ: മുഹമ്മദ്‌ ഷാബിൽ, മുഹമ്മദ്‌ ഷൈഹാൻ. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനും മറ്റു നടപടി ക്രമങ്ങൾക്കുമായി ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/217877/malayali-umrahpilgrim-died-jeddah-hospital)