---
title: "#death | വിടവാങ്ങൽ ത്വവാഫിനിടെ കുഴഞ്ഞുവീണ് മലയാളി ഹാജി മരിച്ചു"
english_title: "#Malayali #Haji #died #collapsing #Farewell #Tawaf"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/217879/malayali-haji-died-collapsing-farewell-tawaf"
published_at: "2024-07-06T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6689362bb5d7b_ggg.jpg"
keywords: []
---

# #death | വിടവാങ്ങൽ ത്വവാഫിനിടെ കുഴഞ്ഞുവീണ് മലയാളി ഹാജി മരിച്ചു

> **Lead Summary:** **മക്ക: [ **വിടവാങ്ങൽ ത്വവാഫിനിടെ കുഴഞ്ഞുവീണ് മലയാളി ഹാജി മരിച്ചു.

## Article Content

**മക്ക: [ **വിടവാങ്ങൽ ത്വവാഫിനിടെ കുഴഞ്ഞുവീണ് മലയാളി ഹാജി മരിച്ചു.

ഹജ്ജ് പൂർത്തിയാക്കി ഇന്ന് (ശനിയാഴ്​ച) മദീനയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എറണാകുളം പെരുമ്പാവൂർ വെല്ലം കൊട്ടിലക്കുടിയിലെ ഹംസ കൊട്ടയിൽ അബൂബക്കർ (65) ആണ് മരിച്ചത്.

മക്കയിൽനിന്ന് മടങ്ങുമ്പോൾ നിർവഹിക്കേണ്ട വിടവാങ്ങൽ ത്വവാഫിനിടെ കുഴഞ്ഞുവീണായിരുന്നു മരണം.

മൃതദേഹം സാഹിർ കിങ്​ അബ്​ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന്​ കേരള ഹജ്ജ് കമ്മിറ്റി വോളന്റിയർ വൈസ് കാപ്റ്റൻ ഗഫൂർ പുന്നാട്ട്​അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/217879/malayali-haji-died-collapsing-farewell-tawaf)