---
title: "#death | മലയാളി ഹജ്ജ്​ തീർഥാടക മക്കയിലെ ആശുപത്രിയിൽ മരിച്ചു "
english_title: "#Malayali #Hajj #pilgrim #died #hospital #Makkah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/217880/malayali-hajj-pilgrim-died-hospital-makkah"
published_at: "2024-07-06T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6689371505d47_r56.jpg"
keywords: []
---

# #death | മലയാളി ഹജ്ജ്​ തീർഥാടക മക്കയിലെ ആശുപത്രിയിൽ മരിച്ചു 

> **Lead Summary:** **മക്ക: [ ** അസുഖബാധയെ തുടർന്ന്​ മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി ഹജ്ജ്​ തീർഥാടക മരിച്ചു.

## Article Content

**മക്ക: [ ** അസുഖബാധയെ തുടർന്ന്​ മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി ഹജ്ജ്​ തീർഥാടക മരിച്ചു.

കേരള ഹജ്ജ് കമ്മിറ്റിക്ക്​ കിഴിൽ ഹജ്ജിനെത്തിയ മൂവാറ്റുപുഴ മുഴവൂർ സ്വദേശി എളത്തൂകുടിയിൽ സൈനബ കമറുദ്ദീൻ (56) ആണ്​ മരിച്ചത്​.

കുറച്ചു നാളായി മക്ക കിങ്​ അബ്​ദുല്ല മെഡിക്കൽ സിറ്റി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

വിവരമറിഞ്ഞ്​ സൗദിയിൽ ജോലി ചെയുന്ന മകൻ മക്കയിൽ എത്തിയിട്ടുണ്ട്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്നു സംസ്ഥാന ഹജ്ജ് കമ്മിറ്റി വളൻറിയർ വൈസ് കാപ്റ്റൻ ഗഫൂർ പുന്നാട്​ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/217880/malayali-hajj-pilgrim-died-hospital-makkah)