---
title: "#death | അവധി കഴിഞ്ഞെത്തിയ ദിവസം പ്രവാസി അബൂദബിയില്‍ അന്തരിച്ചു"
english_title: "#expatriate #died #AbuDhabi  #day #after #holiday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/217923/expatriate-died-abudhabi-day-after-holiday"
published_at: "2024-07-06T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668966373b089_death.jpg"
keywords: []
---

# #death | അവധി കഴിഞ്ഞെത്തിയ ദിവസം പ്രവാസി അബൂദബിയില്‍ അന്തരിച്ചു

> **Lead Summary:** **അബൂദബി: ** ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി അബൂദബിയില്‍ അന്തരിച്ചു.

## Article Content

**അബൂദബി: ** ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി അബൂദബിയില്‍ അന്തരിച്ചു.

കണിയാപുരം വാടയില്‍മുക്കില്‍ കുന്നുംപുറത്ത് വീട്ടില്‍ പരേതനായ ഹാജി റഷീദ് ലബ്ബയുടെ മകന്‍ അഷ്റഫ് അലിയാണ് വെള്ളിയാഴ്ച വൈകീട്ട് മരിച്ചത്.

ലീവ് കഴിഞ്ഞ് ഭാര്യയുമൊത്ത് വെള്ളിയാഴ്ച പുലർച്ചെയാണ് അബൂദബിയില്‍ എത്തിയത്. ഉച്ചക്ക്​ ജുമുഅ നമസ്‌കാരം കഴിഞ്ഞു വന്നയുടന്‍ ഹൃദയസ്തംഭനമുണ്ടാവുകയായിരുന്നു.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണിയാപുരം വാടയില്‍മുക്ക് ജുമാ മസ്ജിദിന് എതിര്‍വശമാണ്(ലബ്ബാസ്) താമസം. മൃതദേഹം അബൂദബി സെന്‍ട്രല്‍ സിറ്റി ആശുപത്രി മോര്‍ച്ചറിയില്‍.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/217923/expatriate-died-abudhabi-day-after-holiday)