---
title: "#DubaiInternationalAirport | തിരക്കേറുന്നു; ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിയന്ത്രണം, യാത്രക്കാര്‍ക്ക് അറിയിപ്പുമായി വിമാന കമ്പനികൾ "
english_title: "#getting #busy #Control #DubaiInternationalAirport #airlines #notification #passengers"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/217933/getting-busy-control-dubaiinternationalairport-airlines-notification-passengers"
published_at: "2024-07-06T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66897243bf7fe_G.jpg"
keywords: []
---

# #DubaiInternationalAirport | തിരക്കേറുന്നു; ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിയന്ത്രണം, യാത്രക്കാര്‍ക്ക് അറിയിപ്പുമായി വിമാന കമ്പനികൾ 

> **Lead Summary:** **ദുബൈ: [ ** തിരക്കേറിയതോടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

## Article Content

**ദുബൈ: [ ** തിരക്കേറിയതോടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

യാത്രക്കാരല്ലാത്തവര്‍ക്ക് ഈ മാസം 17 വരെയാണ് വിമാനത്താവളത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരക്കേറുമ്പോള്‍ ടെര്‍മിനലിലേക്ക് യാത്രക്കാര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക.

ടെർമിനൽ 1, 3 എന്നിവിടങ്ങളിൽ പൊതുഗതാഗതത്തിനും അംഗീകൃത എയര്‍പോര്‍ട്ട് വാഹനങ്ങൾക്കും മാത്രമേ അനുവാദമുള്ളൂ. സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവർ പാർക്കിങ് ടെർമിനലുകളിൽ നിർത്തണം.

ജൂലൈ 6 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ ‌ഏകദേശം 33 ലക്ഷം പേർ ഈ സമയം വിമാനത്താവളം വഴി കടന്നുപോകുമെന്നാണ് കരുതുന്നത്. 9.14 ലക്ഷം യാത്രക്കാർ ദുബൈയിൽ നിന്ന് വിദേശത്തേക്ക് പോകും.

12 മുതൽ 14വരെ തിരക്ക് പാരമ്യത്തിലെത്തും. 13 ആണ് ഏറ്റവും തിരക്കേറിയ ദിവസമായി പ്രതീക്ഷിക്കുന്നത്. അന്ന് മാത്രം 2.86 ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.

ഈ ദിവസങ്ങളിൽ വിമാനത്താവളത്തിലെ യാത്രക്കാർ ശരാശരി 2.74 ലക്ഷം ആയിരിക്കും. യാത്രക്കാരോട് നാല് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തില്‍ എത്താൻ ഫ്ലൈദുബൈ ആവശ്യപ്പെട്ടിട്ടുണ്ട്.

മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തണമെന്ന് മറ്റ് വിമാന കമ്പനികളും യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/217933/getting-busy-control-dubaiinternationalairport-airlines-notification-passengers)