---
title: "#rescued | കു​വൈ​ത്ത് മ​രു​ഭൂ​മി​യി​ൽ അ​ക​പ്പെ​ട്ട​യാ​ളെ ര​ക്ഷ​​പ്പെ​ടു​ത്തി "
english_title: "#Man #rescued #Kuwait #desert"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/218000/man-rescued-kuwait-desert"
published_at: "2024-07-07T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668a2a5532655_gfh.jpg"
keywords: []
---

# #rescued | കു​വൈ​ത്ത് മ​രു​ഭൂ​മി​യി​ൽ അ​ക​പ്പെ​ട്ട​യാ​ളെ ര​ക്ഷ​​പ്പെ​ടു​ത്തി 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ ** വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ടു​ക​ൾ വ​ന്ന് മ​രു​ഭൂ​മി​യി​ൽ അ​ക​പ്പെ​ട്ട​യാ​ളെ ഫ​യ​ർ​ഫോ​ഴ്‌​സ് ര​ക്ഷ​പ്പെ​ടു​ത്തി.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ ** വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ടു​ക​ൾ വ​ന്ന് മ​രു​ഭൂ​മി​യി​ൽ അ​ക​പ്പെ​ട്ട​യാ​ളെ ഫ​യ​ർ​ഫോ​ഴ്‌​സ് ര​ക്ഷ​പ്പെ​ടു​ത്തി.

വ​ഫ്ര​യി​ലെ മ​രു​ഭൂ​മി​യി​ലാ​ണ് ഇ​യാ​ളു​ടെ വാ​ഹ​നം അ​ക​പ്പെ​ട്ട​ത്. ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​വും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ശ​നി​യാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ലെ സ​ർ​ച്ച് ആ​ൻ​ഡ് റെ​സ്‌​ക്യൂ ടീ​മാ​ണ് തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.

ഒ​ടു​വി​ൽ വാ​ഹ​ന​ത്തി​ൽനി​ന്ന് ഏ​റെ ദൂ​രെ​യാ​ണ് ആ​ളെ ക​ണ്ടെ​ത്തി​യ​ത്. ക​ടു​ത്ത ത​ള​ർ​ച്ച​യി​ലാ​യി​രു​ന്ന ഇ​യാ​ളെ മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/218000/man-rescued-kuwait-desert)