---
title: "#Parkingfree | ഹി​ജ്​​റ പു​തു​വ​ത്സ​ര​ദി​നം; ഷാര്‍ജയില്‍ പാര്‍ക്കിങ് സൗജന്യം "
english_title: "#HijraNewYear #Parkingfree #Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/218084/hijranewyear-parkingfree-sharjah"
published_at: "2024-07-07T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668a76cb0180b_678.jpg"
keywords: []
---

# #Parkingfree | ഹി​ജ്​​റ പു​തു​വ​ത്സ​ര​ദി​നം; ഷാര്‍ജയില്‍ പാര്‍ക്കിങ് സൗജന്യം 

> **Lead Summary:** **ഷാ​ർ​ജ: [** ഹി​ജ്​​റ പു​തു​വ​ത്സ​ര​ദി​നം പ്ര​മാ​ണി​ച്ച്​ ഷാ​ർ​ജ​യി​ൽ ഞാ​യ​റാ​ഴ്ച പാ​ർ​ക്കി​ങ്​ സൗ​ജ​ന്യം.

## Article Content

**ഷാ​ർ​ജ: [** ഹി​ജ്​​റ പു​തു​വ​ത്സ​ര​ദി​നം പ്ര​മാ​ണി​ച്ച്​ ഷാ​ർ​ജ​യി​ൽ ഞാ​യ​റാ​ഴ്ച പാ​ർ​ക്കി​ങ്​ സൗ​ജ​ന്യം.

ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി​യാ​ണ്​ പ്ര​സ്താ​വ​ന​യി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. എ​ല്ലാ ദി​വ​സ​വും പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ സം​വി​ധാ​ന​മു​ള്ള ബ്ലൂ ​പാ​ർ​ക്കി​ങ്​ സോ​ണു​ക​ളി​ൽ ഈ ആനുകൂല്യം ല​ഭി​ക്കു​ക​യി​ല്ല. ​

എ​ല്ലാ വെ​ള്ളി​യാ​ഴ്ച ദി​വ​സ​ങ്ങ​ളി​ലും നി​ല​വി​ൽ ഷാ​ർ​ജ​യി​ൽ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യ​മാണ്. ഞാ​യ​റാ​ഴ്ച സ്വ​കാ​ര്യ മേ​ഖ​ല​ക്ക്​ അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന്​ മാ​ന​വ വി​ഭ​വ​ശേ​ഷി, എ​മി​റ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യം നേ​ര​ത്തേ തന്നെ അ​റി​യി​ച്ചി​രു​ന്നു.

ഹിജ്റ വര്‍ഷാരംഭമായ മുഹറം ഒന്ന് പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധിയാണ് പ്രഖ്യാപിച്ചത്.

ജൂലൈ ഏഴിന് സ്വകാര്യ മേഖലയ്ക്ക് അവധി ആയിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/218084/hijranewyear-parkingfree-sharjah)