---
title: "#DrLakshmiNair | സെലിബ്രിറ്റി ഷെഫ് ഡോ.ലക്ഷ്മി നായർക്ക് യുഎഇ ഗോൾഡൻ വിസ "
english_title: "#UAE #GoldenVisa #Celebrity #Chef #DrLakshmiNair"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/218103/uae-goldenvisa-celebrity-chef-drlakshminair"
published_at: "2024-07-07T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668a85a26f710_yrt.jpg"
keywords: []
---

# #DrLakshmiNair | സെലിബ്രിറ്റി ഷെഫ് ഡോ.ലക്ഷ്മി നായർക്ക് യുഎഇ ഗോൾഡൻ വിസ 

> **Lead Summary:** **ദുബായ്: [ ** പ്രശസ്ത സെലിബ്രിറ്റി ഷെഫും ടിവി അവതാരകയുമായ ഡോക്ടർ ലക്ഷ്മി നായർക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചു.

## Article Content

**ദുബായ്: [ ** പ്രശസ്ത സെലിബ്രിറ്റി ഷെഫും ടിവി അവതാരകയുമായ ഡോക്ടർ ലക്ഷ്മി നായർക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചു.

ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും ലക്ഷ്മി നായർ യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങി.

നേരത്തെ മലയാളത്തിലുൾപ്പെടെ നിരവധി ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ ഇസിഎച്ച് ഡിജിറ്റൽ മുഖേനയായിരുന്നു.

നേരത്തേ തിരുവനന്തപുരം ലോ അക്കാദമി പ്രിൻസിപ്പലായിരുന്നു ഡോക്ടർ ലക്ഷ്മി നായർ.

പാചകരുചി, പാചകകല, പാചകവിധികൾ എന്നീ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ലക്ഷ്മി നായർ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/218103/uae-goldenvisa-celebrity-chef-drlakshminair)