പ്രവാസിക്ക് കുത്തേറ്റ സംഭവത്തില്‍ പ്രതിക്ക് ശിക്ഷ വിധിച്ചു

പ്രവാസിക്ക് കുത്തേറ്റ സംഭവത്തില്‍ പ്രതിക്ക് ശിക്ഷ വിധിച്ചു
Jan 20, 2022 02:00 PM | By Anjana Shaji

ദുബൈ : യുഎഇയില്‍ (UAE) പ്രവാസിയെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ (Injured by stabbing) 35 വയസുകാരനായ ആഫ്രിക്കക്കാരന് ഒരു വര്‍ഷം തടവ്. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ രാജ്യത്തുനിന്ന് നാടുകടത്തണണെന്നും (Deport) ദുബൈ ക്രിമിനല്‍ കോടതി ഉത്തരവിട്ടു.

കുത്തേറ്റ പ്രവാസിക്ക് സ്ഥിര വൈകല്യം (Permenant Disebility) സംഭവിച്ചുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ മേയ് മാസത്തിലാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. കെട്ടിടങ്ങള്‍ക്കിടയിലുള്ള സ്ഥലത്ത് അനധികൃതമായി മദ്യം വിറ്റിരുന്ന ആളാണ് പ്രതിയായ ആഫ്രിക്കക്കാരന്‍.

ഇയാളില്‍ നിന്ന് മദ്യം വാങ്ങി കുടിക്കുന്നതിനിടെ, പ്രതി കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് അപ്രതീക്ഷിതമായി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് കേസിലെ സാക്ഷി കോടതിയില്‍ മൊഴി നല്‍കി. ശേഷം പ്രതി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയും ചെയ്‍തു.

ഗുരുതരമായി പരിക്കേറ്റ പ്രവാസിയുടെ മുറിവ് താന്‍ ഒരു തുണി കൊണ്ട് കെട്ടിയ ശേഷം ആംബുലന്‍സ് വിളിച്ചുവെന്നും സാക്ഷി പറയുന്നു. പ്രതിയില്‍ നിന്ന് താന്‍ അഞ്ച് ദിര്‍ഹത്തിന് മദ്യം വാങ്ങിയെന്നും എന്നാല്‍ അതിനിടെ അപ്രതീക്ഷിതമായി അയാള്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്നും കുത്തേറ്റ പ്രവാസിയും അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

ശരീരത്തിന്റെ വലതുവശത്ത് ആഴത്തില്‍ മുറിവേറ്റ ഇയാളെ അടിയന്തര ശസ്‍ത്രക്രിയക്ക് വിധേയനാക്കി കുടലിന്റെ ഒരു ഭാഗം നീക്കം ചെയ്‍താണ് ജീവന്‍ രക്ഷിച്ചതെന്ന് ഫോറന്‍സിക് ലബോറട്ടറി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Defendant convicted of stabbing expat

Next TV

Related Stories
അമീർകപ്പ് ഫുട്ബാൾ ഫൈനൽ മാറ്റിവെച്ചു

May 17, 2022 04:35 PM

അമീർകപ്പ് ഫുട്ബാൾ ഫൈനൽ മാറ്റിവെച്ചു

അമീർകപ്പ് ഫുട്ബാൾ ഫൈനൽ...

Read More >>
സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു

May 17, 2022 04:27 PM

സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു

സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി...

Read More >>
മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു

May 17, 2022 04:22 PM

മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു

മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം...

Read More >>
മലയാളി നഴ്​സ്​ നാട്ടിൽ നിര്യാതയായി

May 16, 2022 10:11 PM

മലയാളി നഴ്​സ്​ നാട്ടിൽ നിര്യാതയായി

മലയാളി നഴ്​സ്​ നാട്ടിൽ...

Read More >>
മലയാളി യുവാവിനെ ദുബൈയിൽ കാണാനില്ലെന്ന്​ പരാതി

May 16, 2022 05:57 PM

മലയാളി യുവാവിനെ ദുബൈയിൽ കാണാനില്ലെന്ന്​ പരാതി

മലയാളി യുവാവിനെ ദുബൈയിൽ കാണാനില്ലെന്ന്​...

Read More >>
കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള രണ്ട് ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി അധികൃതര്‍

May 16, 2022 05:43 PM

കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള രണ്ട് ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി അധികൃതര്‍

കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള രണ്ട് ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി...

Read More >>
Top Stories