മസ്കത്ത് : ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ ( fire broke out in a house) കുടുങ്ങിപ്പോയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി (Three rescued).
മസ്കത്ത് (Muscat) വിലായത്തിലെ അമീറത്ത് (Amerat) വിലായത്തിലായിരുന്നു അപകടം. ഇവിടെ ഒരു വീടിന് തീപിടിച്ചെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മസ്കത്ത് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോരിറ്റി (Civil Defence and Ambulance Departmen) ഉദ്യോഗസ്ഥര്‍ സ്ഥലത്ത് കുതിച്ചെത്തുകയായിരുന്നു.
അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ വീടിനുള്ളില്‍ നിന്ന് മൂന്ന് പേരെയും പരിക്കുകളില്ലാതെ തന്നെ പുറത്തെത്തിച്ചു. തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായും അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രക്ഷപ്പെട്ട മൂന്ന് പേരെയും ആരോഗ്യനില തൃപ്തികരമാണ്.
In Oman, firefighters rescued three people trapped inside a burning house