---
title: "#Heatwave | ഉഷ്ണതരം​ഗ മുന്നറിയിപ്പ്; അറബ് രാജ്യങ്ങളില്‍ 50 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും "
english_title: "#Heatwave #warning #Arab #countries #temperature #may #rise #degrees #Celsius"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/218253/heatwave-warning-arab-countries-temperature-may-rise-degrees-celsius"
published_at: "2024-07-08T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668b844e07a13_22.jpg"
keywords: []
---

# #Heatwave | ഉഷ്ണതരം​ഗ മുന്നറിയിപ്പ്; അറബ് രാജ്യങ്ങളില്‍ 50 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും 

> **Lead Summary:** **കുവൈത്ത് സിറ്റി: [ **ഉഷ്ണതരം​ഗ മുന്നറിയിപ്പ് നൽകി അറബ് കാലാവസ്ഥാ കേന്ദ്രം.

## Article Content

**കുവൈത്ത് സിറ്റി: [ **ഉഷ്ണതരം​ഗ മുന്നറിയിപ്പ് നൽകി അറബ് കാലാവസ്ഥാ കേന്ദ്രം.

അടുത്ത ബുധനാഴ്ച മുതൽ നിരവധി അറബ് രാജ്യങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയര്‍ന്നേക്കുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടി.

ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, യുഎഇ എന്നിവിടങ്ങളിൽ ഈ ആഴ്‌ച അവസാനത്തോടെ താപനില ഗണ്യമായി ഉയരും.

മിക്ക പ്രദേശങ്ങളിലും താപനില വർധിച്ച് നാൽപ്പത് ഡിഗ്രിയിലെത്തും. ഇറാഖ്, കുവൈത്ത്, കിഴക്കൻ സൗദി അറേബ്യ എന്നിവയുടെ പല ഭാഗങ്ങളിലും 50 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയേക്കാം.

അറേബ്യൻ പെനിൻസുലയുടെ പല ഭാഗങ്ങളിലും ചൂട് 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/218253/heatwave-warning-arab-countries-temperature-may-rise-degrees-celsius)