---
title: "#flightservice | വിമാനസർവീസുകൾ റദ്ദാക്കുന്നതിൽ പ്രതിഷേധം"
english_title: "#kerala #social #centre #against #cancellation #flight #services"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/218277/kerala-social-centre-against-cancellation-flight-services"
published_at: "2024-07-08T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668b9521af766_flighttt.jpg"
keywords: []
---

# #flightservice | വിമാനസർവീസുകൾ റദ്ദാക്കുന്നതിൽ പ്രതിഷേധം

> **Lead Summary:** **അബുദാബി :[**തിരക്കേറിയ വേനലവധിക്കാലത്ത് എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ അപ്രതീക്ഷിതമായി റദ്ദാക്കുന്നതിനെതിരെ കേരള സോഷ്യൽ സെന്റർ പ്രതിഷേധിച്ചു.

## Article Content

**അബുദാബി :[**തിരക്കേറിയ വേനലവധിക്കാലത്ത് എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ അപ്രതീക്ഷിതമായി റദ്ദാക്കുന്നതിനെതിരെ കേരള സോഷ്യൽ സെന്റർ പ്രതിഷേധിച്ചു.

ഗൾഫ് രാജ്യങ്ങളിൽനിന്ന് കേരളത്തിലെ വിവിധ സെക്ടറുകളിലേക്ക് ഒട്ടേറെ സർവീസുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ റദ്ദാക്കിയത്. ഇതുമൂലം നൂറുകണക്കിന് മലയാളികളുടെ യാത്ര അനിശ്ചിതത്വത്തിലായി.

അബുദാബി, ഷാർജ, കുവൈത്ത്, ദോഹ സർവീസുകളാണ് കഴിഞ്ഞ ദിവസം റദ്ദാക്കിയത്. സാങ്കേതിക കാരണങ്ങളാൽ വിമാനം റദ്ദാക്കിയാൽ പകരം സർവീസ് ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/218277/kerala-social-centre-against-cancellation-flight-services)