---
title: "#fire | ഒമാനില്‍ വാഹനത്തിന് തീപിടിച്ചു; ആളപായമില്ല"
english_title: "#vehicle #caught #fire #Oman."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/218334/vehicle-caught-fire-oman"
published_at: "2024-07-08T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668bb7d52b895_fire.jpg"
keywords: []
---

# #fire | ഒമാനില്‍ വാഹനത്തിന് തീപിടിച്ചു; ആളപായമില്ല

> **Lead Summary:** **മസ്‌കറ്റ്: ** ഒമാനില്‍ വാഹനത്തിന് തീപിടിച്ചു. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ സീബ് വിലായത്തിലാണ് വാഹനത്തിന് തീപിടിച്ചത്.

## Article Content

**മസ്‌കറ്റ്: ** ഒമാനില്‍ വാഹനത്തിന് തീപിടിച്ചു. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ സീബ് വിലായത്തിലാണ് വാഹനത്തിന് തീപിടിച്ചത്.

ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് വകുപ്പിന്റെ അഗ്നിശമന സേനാംഗങ്ങള്‍ സംഭവ സ്ഥലത്തെത്തി തീയണച്ചു.

തീപിടിത്തത്തില്‍ പരിക്കുകളോ ആളപായമോ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സുരക്ഷ കണക്കിലെടുത്ത് വാഹന ഉടമകൾ തങ്ങളുടെ വാഹനങ്ങള്‍ വേണ്ട രീതിയില്‍ പരിപാലിക്കണമെന്നും വാഹനത്തിൽ അഗ്നിശമന ഉപകരണം ഉണ്ടാകണമെന്നും അതിന്റെ സാധുത ഉറപ്പാക്കണമെന്നും സിവില്‍ ഡിഫന്‍സ് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/218334/vehicle-caught-fire-oman)