---
title: "#accident | ഒമാനിൽ വാഹനാപകടം; കോഴിക്കോട്​ സ്വദേശി മരിച്ചു  "
english_title: "#accident #Oman #native #Kozhikode #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/218354/accident-oman-native-kozhikode-died"
published_at: "2024-07-08T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668bc615e68b0_death.jpg"
keywords: []
---

# #accident | ഒമാനിൽ വാഹനാപകടം; കോഴിക്കോട്​ സ്വദേശി മരിച്ചു  

> **Lead Summary:** **സുഹാർ: ** ഒമാനിലെ സുഹാറിലുണ്ടായ വാഹനപകടത്തിൽപ്പെട്ട്​ കോഴിക്കോട്​ സ്വദേശി മരണപ്പെട്ടു.

## Article Content

**സുഹാർ: ** ഒമാനിലെ സുഹാറിലുണ്ടായ വാഹനപകടത്തിൽപ്പെട്ട്​ കോഴിക്കോട്​ സ്വദേശി മരണപ്പെട്ടു.

പയ്യോളിയിലെ തറയുള്ളത്തില്‍ മമ്മദ് ആണ്​​ മരിച്ചത്​. കഴിഞ്ഞ ദിവസം രാത്രി സുഹാര്‍ സഫീര്‍ മാളിന് സമീപമായിരുന്നു അപകടം.

റോഡ് മുറിച്ച് കടക്കുന്നതിനിടെ​ വാഹനം ഇടിക്കുകയായിരുന്നു​. സുഹാര്‍ ഹോസ്പിറ്റൽ മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകും.

സുഹാര്‍ കെ.എം.സി.സി കെയര്‍ ടീമിന്‍റെ നേതൃത്തില്‍ ആണ്​ നടപടി ക്രമങ്ങള്‍ പൂർത്തിയാക്കിവരുന്നത്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/218354/accident-oman-native-kozhikode-died)