---
title: "#death | ഉനൈസയിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു "
english_title: "#body #Malayali #who #died #Unaisa #brought #home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/218413/body-malayali-who-died-unaisa-brought-home"
published_at: "2024-07-08T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668bffb27538c_df.jpg"
keywords: []
---

# #death | ഉനൈസയിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു 

> **Lead Summary:** **ബുറൈദ: [ ** അൽ ഖസീം പ്രവശ്യയിലെ ഉനൈസയിൽ വച്ച് ഒരു മാസം മുൻപ് മരിച്ച തൃക്കരിപ്പൂർ, മാണിയാട്ട് സ്വദേശി പി വി ശശിധരന്റെ മൃതദേഹം നാട്ടിലെത്തിച്ചു.

## Article Content

**ബുറൈദ: [ ** അൽ ഖസീം പ്രവശ്യയിലെ ഉനൈസയിൽ വച്ച് ഒരു മാസം മുൻപ് മരിച്ച തൃക്കരിപ്പൂർ, മാണിയാട്ട് സ്വദേശി പി വി ശശിധരന്റെ മൃതദേഹം നാട്ടിലെത്തിച്ചു.

ശനിയാഴ്ച രാവിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ റിയാദിൽ നിന്നും കോഴിക്കോടെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.

ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗമാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തീകരിച്ചത്.

പരേതരായ മടിക്കുന്നുമ്മൽ കുമാരന്റേയും മാധവിയുടേയും മകനാണ് ശശിധരൻ.

ഭാര്യ: ജയപ്രഭ, മക്കൾ : സിദ്ധാർത്ഥ്, നേഹ. സഹോദരങ്ങൾ : മോഹനൻ , തമ്പായി, ഉണ്ണി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/218413/body-malayali-who-died-unaisa-brought-home)