---
title: "#founddead | യുഎഇയിൽ താമസ സ്ഥലത്ത് മൂന്ന് യുവാക്കളെ വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി"
english_title: "#Three #youths #founddead #residence #UAE #due #poisoning"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/218417/three-youths-founddead-residence-uae-due-poisoning"
published_at: "2024-07-08T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668c0216231f9_t5.jpg"
keywords: []
---

# #founddead | യുഎഇയിൽ താമസ സ്ഥലത്ത് മൂന്ന് യുവാക്കളെ വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **ദുബായ്: [ **മൂന്ന് ഇന്ത്യക്കാരെ താമസ സ്ഥലത്ത് വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**ദുബായ്: [ **മൂന്ന് ഇന്ത്യക്കാരെ താമസ സ്ഥലത്ത് വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി.

സ്വകാര്യ ക്ലീനിങ് കമ്പനിയിലെ തൊഴിലാളികളായ രാജസ്ഥാൻ ഉദയ് പൂർ സ്വദേശികളാ രാംചന്ദ്ര(36), പരശ് റാം ഗർജാർ(23), ശ്യാംലാൽ ഗുർജാർ(29) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന മൂവരെയും രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാരായൺ ലാൽ ജാൻവർ–ഉൻകരി ബായ് ദമ്പതികളുടെ മകനാണ് രാംചന്ദ്ര.

ഹിമരാജ് ഗർജാർ ആണ് പരശ് റാമിന്‍റെ പിതാവ്. മാതാവ്: ഗോപി ദേവി. ഭദ്രിലാൽ ഗുർജാർ ആണ് ശ്യാംലാലിന്‍റെ പിതാവ്.

മൃതദേഹങ്ങൾ ദുബായ് പൊലീസ് മോർച്ചറിയിലേയ്ക്ക് മാറ്റിയതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു. പൊലീസ് അന്വേഷണം നടക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/218417/three-youths-founddead-residence-uae-due-poisoning)