---
title: "#snake | അ​പൂ​ർ​വ പാ​മ്പി​ന്‍റെ ചി​ത്രം പ​ക​ർ​ത്തി മ​ല​യാ​ളി ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ "
english_title: "#Malayali #photographers #captured #picture #snake"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/218507/malayali-photographers-captured-picture-snake"
published_at: "2024-07-09T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668cc43bc2ee4_fff.jpg"
keywords: []
---

# #snake | അ​പൂ​ർ​വ പാ​മ്പി​ന്‍റെ ചി​ത്രം പ​ക​ർ​ത്തി മ​ല​യാ​ളി ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ 

> **Lead Summary:** **ദു​ബൈ: [ **യു.​എ.​ഇ​യി​ൽ വ​ള​രെ അ​പൂ​ർ​വ​മാ​യി കാ​ണു​ന്ന പാ​മ്പാ​യ അ​റേ​ബ്യ​ൻ പൂ​ച്ച​ക്ക​ണ്ണ​ൻ പാ​മ്പി​ന്‍റെ ചി​ത്രം പ​ക​ർ​ത്തി മ​ല​യാ​ളി ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ.

## Article Content

**ദു​ബൈ: [ **യു.​എ.​ഇ​യി​ൽ വ​ള​രെ അ​പൂ​ർ​വ​മാ​യി കാ​ണു​ന്ന പാ​മ്പാ​യ അ​റേ​ബ്യ​ൻ പൂ​ച്ച​ക്ക​ണ്ണ​ൻ പാ​മ്പി​ന്‍റെ ചി​ത്രം പ​ക​ർ​ത്തി മ​ല​യാ​ളി ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ.

സു​ഹൃ​ത്തു​ക്ക​ളാ​യ നി​മി​ഷ്​ പീ​റ്റ​ർ, നാ​ച്ചു സീ​ന, ഡോ. ​നൗ​ഷാ​ദ്​ അ​ലി, അ​നീ​ഷ്​ ക​രി​ങ്ങാ​ട്ടി​ൽ എ​ന്നി​വ​രാ​ണ്​ ചി​ത്രം പ​ക​ർ​ത്തി​യ​ത്.

കൊ​ളു​ബ്രി​ഡേ കു​ടും​ബ​ത്തി​ൽ​പെ​ട്ട നേ​രി​യ വി​ഷ​മു​ള്ള പാ​മ്പാ​ണ് അ​റേ​ബ്യ​ൻ പൂ​ച്ച​ക്ക​ണ്ണ​ൻ പാ​മ്പ് (ടെ​ലി​സ്കോ​പ്പ​സ് ധാ​ര).

പ്രാ​യ​പൂ​ർ​ത്തി​യാ​യ അ​റേ​ബ്യ​ൻ പൂ​ച്ച​ക്ക​ണ്ണ​ൻ പാ​മ്പു​ക​ൾ​ക്ക് സാ​ധാ​ര​ണ​യാ​യി 60 മു​ത​ൽ 70 സെ​ന്‍റീ​മീ​റ്റ​ർ വ​രെ നീ​ള​മു​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു.

യ​മ​ന്‍, ഒ​മാ​ൻ, യു.​എ.​ഇ എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​റ​ക്കെ​ട്ടു​ക​ളി​ലും പ​ർ​വ​ത​പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​വ​യെ കാ​ണാ​റു​ണ്ട്.

ഹ​ജ്​​ർ മ​ല​നി​ര​ക​ളി​ൽ ഏ​റെ​നേ​ര​ത്തെ അ​ന്വേ​ഷ​ണ​ത്തി​നും നി​രീ​ക്ഷ​ണ​ത്തി​നും ശേ​ഷ​മാ​ണ്​ അ​പൂ​ർ​വ പാ​മ്പി​ന്‍റെ ചി​ത്രം പ​ക​ർ​ത്തി​യ​​തെ​ന്നും പാ​മ്പി​നെ ക​ണ്ടു​പി​ടി​ക്ക​ൽ വ​ലി​യ ടാ​സ്ക്​ ത​ന്നെ​യാ​യി​രു​ന്നു​വെ​ന്നും ഇ​വ​ർ ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തോ​ട്​ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/218507/malayali-photographers-captured-picture-snake)