---
title: "#Newbusservice | അജ്മാനിൽ നിന്ന് അബുദബിയിലേക്ക് ഇന്ന് മുതൽ പുതിയ ബസ് സർവീസുകൾ "
english_title: "#Newbusservices #Ajman #AbuDhabi #today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/218540/newbusservices-ajman-abudhabi-today"
published_at: "2024-07-09T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668cd7c7244af_hhh.jpg"
keywords: []
---

# #Newbusservice | അജ്മാനിൽ നിന്ന് അബുദബിയിലേക്ക് ഇന്ന് മുതൽ പുതിയ ബസ് സർവീസുകൾ 

> **Lead Summary:** **അബുദബി: [ **അജ്മാനിൽ നിന്ന് അബുദബിയിലേക്ക് ഇന്ന് മുതൽ പുതിയ ബസ് സർവീസുകൾ ആരംഭിക്കുമെന്ന് അജ്മാൻ പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി അിയിച്ചു.

## Article Content

**അബുദബി: [ **അജ്മാനിൽ നിന്ന് അബുദബിയിലേക്ക് ഇന്ന് മുതൽ പുതിയ ബസ് സർവീസുകൾ ആരംഭിക്കുമെന്ന് അജ്മാൻ പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി അിയിച്ചു.

അബുദബിയിൽ നിന്ന് അജ്മാനിലേക്കും അജ്മാനിൽ നിന്ന് അബുദബിയിലേക്കും രണ്ട് ബസുകൾ വീതമാണ് ഉണ്ടാവുക.

ആദ്യ ബസ് അജ്മാനിൽ നിന്ന് രാവിലെ ഏഴ് മണിയ്ക്കും അവസാനത്തെ ബസ് വൈകുന്നേരം ഏഴ് മണിക്കും പുറപ്പെടും.

അബുദബിയിൽ നിന്ന് ആദ്യ യാത്ര രാവിലെ 10 മണിയ്ക്കും അവസാനത്തെ യാത്ര രാത്രി 9.30നും ആയിരിക്കും.

35 ദിർഹമാണ് ടിക്കറ്റ് നിരക്ക്. അജ്മാൻ അൽ മുസല്ല സ്റ്റേഷനിൽ നിന്ന് അബുദബി ബസ് സ്റ്റേഷനിസേക്കും തിരികെ മുസല്ലയിലേക്കുമാണ് യാത്ര.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/218540/newbusservices-ajman-abudhabi-today)