---
title: "#accident | അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളി ബൈക്ക് അപകടത്തിൽ മരിച്ചു "
english_title: "#Expatriate #Malayali #who #home #vacation #died #bike #accident"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/218573/expatriate-malayali-who-home-vacation-died-bike-accident"
published_at: "2024-07-09T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668cef45e631f_yyy.jpg"
keywords: []
---

# #accident | അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളി ബൈക്ക് അപകടത്തിൽ മരിച്ചു 

> **Lead Summary:** **ഷാർജ: [ **ഷാർജയിൽ നിന്ന് നാട്ടിലേയ്ക്ക് അവധിക്കു പോയ പ്രവാസി മലയാളി ബൈക്ക് അപകടത്തിൽ മരിച്ചു.

## Article Content

**ഷാർജ: [ **ഷാർജയിൽ നിന്ന് നാട്ടിലേയ്ക്ക് അവധിക്കു പോയ പ്രവാസി മലയാളി ബൈക്ക് അപകടത്തിൽ മരിച്ചു.

മലപ്പുറം തിരൂർ ആലിങ്ങൽ സ്വദേശി ഫൈസലാണ് മരിച്ചത്. ഈ മാസം 2-ന് ഫൈസൽ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതര പരുക്കേറ്റ ഫൈസല്‍ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്.

ഷാർജയിലെ അൽ ജുബൈൽ റസ്റ്ററന്റിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/218573/expatriate-malayali-who-home-vacation-died-bike-accident)