---
title: "#accident |  കുവൈത്തിലെ  വാഹനാപകടം; ആറ്  പ്രവാസികൾക്ക് ദാരുണാന്ത്യം; രണ്ട്  മലയാളികൾക്ക് പരിക്ക്, അന്വേഷണം"
english_title: "#accident #Kuwait #Tragic #end #six #Indians #Two #Malayalis #injured #investigation"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/218579/accident-kuwait-tragic-end-six-indians-two-malayalis-injured-investigation"
published_at: "2024-07-09T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668cf20030675_accident.jpg"
keywords: []
---

# #accident |  കുവൈത്തിലെ  വാഹനാപകടം; ആറ്  പ്രവാസികൾക്ക് ദാരുണാന്ത്യം; രണ്ട്  മലയാളികൾക്ക് പരിക്ക്, അന്വേഷണം

> **Lead Summary:** കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തിന്‍റെ കാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങി. ആറ് ഇന്ത്യൻ തൊഴിലാളികളാണ് അപകടത്തിൽ മരിച്ചത്.

## Article Content

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തിന്‍റെ കാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങി. ആറ് ഇന്ത്യൻ തൊഴിലാളികളാണ് അപകടത്തിൽ മരിച്ചത്.

കുവൈത്തിലെ സെവൻത് റിങ് റോഡിലാണ് അപകടമുണ്ടായത്. 10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 6 പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിക്കുകയായിരുന്നു.

ബീഹാർ, തമിഴ്നാട് സ്വദേശികളായ തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. 3 പേർ ചികിത്സയിലാണ്. ഇതിൽ രണ്ടു പേർ മലയാളികളാണെന്നാണ് പുറത്തുവരുന്ന വിവരം.

തൊഴിലാളികൾ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. 

സംഭവം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അടിയന്തര രക്ഷാപ്രവര്‍ത്തക സംഘം പരിക്കേറ്റവരെ രക്ഷപ്പെടുത്തി. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/218579/accident-kuwait-tragic-end-six-indians-two-malayalis-injured-investigation)