---
title: "#Rescue | മലമുകളില്‍ വെച്ച് യുവാവിന് ഹൃദയാഘാതം; ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തി "
english_title: "#young #man #suffered #heartattack #mountain #Rescued #helicopter"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/218582/young-man-suffered-heartattack-mountain-rescued-helicopter"
published_at: "2024-07-09T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668cf3258b22a_yyy.jpg"
keywords: []
---

# #Rescue | മലമുകളില്‍ വെച്ച് യുവാവിന് ഹൃദയാഘാതം; ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തി 

> **Lead Summary:** **ഷാ​ർ​ജ: [ **ഖോ​ർ​ഫ​ക്കാ​നി​ലെ മ​ല​നി​ര​യി​ൽ​വെ​ച്ച്​ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​യാ​ളെ ഹെ​ലി​കോ​പ്​​റ്റ​ർ മാ​ർ​ഗം ര​ക്ഷ​പ്പെ​ടു​ത്തി.

## Article Content

**ഷാ​ർ​ജ: [ **ഖോ​ർ​ഫ​ക്കാ​നി​ലെ മ​ല​നി​ര​യി​ൽ​വെ​ച്ച്​ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​യാ​ളെ ഹെ​ലി​കോ​പ്​​റ്റ​ർ മാ​ർ​ഗം ര​ക്ഷ​പ്പെ​ടു​ത്തി.

നാ​ഷ​ന​ൽ സെ​ർ​ച്​ ആ​ൻ​ഡ്​ റെ​സ്ക്യു സെ​ന്‍റ​ർ, കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ഷാ​ർ​ജ സി​വി​ൽ ഡി​ഫ​ൻ​സ്​ അ​തോ​റി​റ്റി​യു​മാ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വ്യോ​മ വി​ഭാ​ഗ​വു​മാ​യും സ​ഹ​ക​രി​ച്ചാ​ണ്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

ഖോ​ർ​ഫ​ക്കാ​ൻ ന​ഗ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ ജ​ബ​ൽ അ​ൽ റ​ബി പ​ർ​വ​ത മേ​ഖ​ല​യി​ലാ​ണ്​ സം​ഭ​വം ന​ട​ന്ന​ത്.

നാ​ഷ​ന​ൽ സെ​ർ​ച്​ ആ​ൻ​ഡ്​ റ​സ്ക്യു സെ​ന്‍റ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/218582/young-man-suffered-heartattack-mountain-rescued-helicopter)