മസ്കത്ത് : ഒമാനില്‍ (Oman) മനുഷ്യക്കടത്ത് ആരോപിച്ച് (Human trafficking) മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് (Royal Oman Police) അറസ്റ്റ് ചെയ്തു.
രാജ്യത്ത് വ്യാജ തൊഴിലസരങ്ങള്‍ കാണിച്ച് പ്രലോഭിപ്പിച്ചായിരുന്നു മനുഷ്യക്കടത്ത് നടത്തിയിരുന്നതെന്ന് ജനറൽ ഡിപ്പാർട്ടമെന്റ് ഓഫ് ക്രിമിനൽ ഇൻക്വയറി ആന്റ് ഇൻവെസ്റ്റിഗേഷൻസ് അറിയിച്ചു.
പിടിയിലായ മൂന്ന് പേരും അറബ് പൗരന്മാരാണെന്ന് (Arab citizen) റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പിടിയിലായവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞുവെന്നും അധികൃതര്‍ അറിയിച്ചു.
Human trafficking; Three arrested in Oman