---
title: "#arrest | വി​ദ്വേ​ഷ പ്ര​ചാ​ര​ണം: ഖ​ത്ത​റി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ "
english_title: "#Hate #propaganda #Four #arrested #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/218951/hate-propaganda-four-arrested-qatar"
published_at: "2024-07-10T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668eba98ab5bc_ttrrt.jpg"
keywords: []
---

# #arrest | വി​ദ്വേ​ഷ പ്ര​ചാ​ര​ണം: ഖ​ത്ത​റി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ 

> **Lead Summary:** **ദോ​ഹ: [ **വി​ദ്വേ​ഷ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യും സ​മൂ​ഹ​ത്തി​ൽ ഭി​ന്ന​ത​യു​ണ്ടാ​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ഖ​ത്ത​റി​ൽ നാ​ലു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

## Article Content

**ദോ​ഹ: [ **വി​ദ്വേ​ഷ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യും സ​മൂ​ഹ​ത്തി​ൽ ഭി​ന്ന​ത​യു​ണ്ടാ​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ഖ​ത്ത​റി​ൽ നാ​ലു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

ഇ​വ​രെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് റ​ഫ​ർ ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ അ​റി​യി​ച്ചു.

സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലെ വി​ദ്വേ​ഷം സൃ​ഷ്ടി​ക്കു​ന്ന ഉ​ള്ള​ട​ക്ക​ത്തി​ന്റെ പേ​രി​ലാ​ണ് ന​ട​പ​ടി. രാ​ജ്യ​ദ്രോ​ഹം, വി​ദ്വേ​ഷം, വം​ശീ​യ​ത എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തോ സ​മൂ​ഹ​ത്തി​ന്റെ സു​സ്ഥി​ര ഘ​ട​ന​ക്കും സു​ര​ക്ഷ​ക്കും ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​തു​മാ​യ ഒ​രു പ്ര​വൃ​ത്തി​യും വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

സ​മൂ​ഹ​ത്തി​ന്റെ സു​സ്ഥി​ര​ത​യും ന​ല്ല ബ​ന്ധ​വും എ​ല്ലാ​വ​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ മ​ന്ത്രാ​ല​യം സ​മൂ​ഹ മാ​ധ്യ​മ ഉ​പ​യോ​ഗ​ത്തി​ൽ നി​യ​മ​പ​രി​ധി വി​ടു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/218951/hate-propaganda-four-arrested-qatar)