---
title: "#spoiledmeat | ജി​ദ്ദ​യി​ൽ 300 കി​ലോ കേടായ ഇ​റ​ച്ചി പി​ടി​കൂ​ടി "
english_title: "#spoiledmeat #seized #Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/219038/spoiledmeat-seized-jeddah"
published_at: "2024-07-11T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668f6a59be017_ddds.jpg"
keywords: []
---

# #spoiledmeat | ജി​ദ്ദ​യി​ൽ 300 കി​ലോ കേടായ ഇ​റ​ച്ചി പി​ടി​കൂ​ടി 

> **Lead Summary:** **ജി​ദ്ദ: [ **കേ​ടാ​യ 300 കി​ലോ ഇ​റ​ച്ചി ജി​ദ്ദ​യി​ൽ പി​ടി​കൂ​ടി. ജി​ദ്ദ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഫീ​ൽ​ഡ് സൂ​പ്പ​ർ​വൈ​സ​റി ടീം ​റു​വൈ​സി​ൽ ഒ​രു വാ​ഹ​ന​ത്തി​ൽ​നി​ന്നാ​ണ്​ ഇ​ത്ര​യും ഇ​റ​ച്ചി പി​ടി​കൂ​ടി​യ​ത്.

## Article Content

**ജി​ദ്ദ: [ **കേ​ടാ​യ 300 കി​ലോ ഇ​റ​ച്ചി ജി​ദ്ദ​യി​ൽ പി​ടി​കൂ​ടി. ജി​ദ്ദ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഫീ​ൽ​ഡ് സൂ​പ്പ​ർ​വൈ​സ​റി ടീം ​റു​വൈ​സി​ൽ ഒ​രു വാ​ഹ​ന​ത്തി​ൽ​നി​ന്നാ​ണ്​ ഇ​ത്ര​യും ഇ​റ​ച്ചി പി​ടി​കൂ​ടി​യ​ത്.

മാം​സം ആ​രോ​ഗ്യ​പ​ര​മാ​യ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​തെ ചെ​റി​യ പാ​ത്ര​ങ്ങ​ളി​ൽ പാ​ക്ക്​ ചെ​യ്​​ത്​ ഹാ​ഇ​ൽ റോ​ഡി​ലെ ഒ​രു ക​ട​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

പി​ടി​ച്ചെ​ടു​ത്ത സാ​ധ​ന​ങ്ങ​ളെ​ല്ലാം മു​നി​സി​പ്പാ​ലി​റ്റി സം​ഘം ഉ​ട​ൻ ന​ശി​പ്പി​ച്ചു.

നി​രീ​ക്ഷ​ണ​ത്തി​നി​ടെ അ​ന​ധി​കൃ​ത ബ​സ്​​ത​ക​ളി​ലും ഉ​ന്തു​വ​ണ്ടി​ക​ളി​ലും വി​ൽ​പ​ന​ക്ക്​ വെ​ച്ച 3.3 ട​ൺ പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും മു​നി​സി​പ്പാ​ലി​റ്റി ടീം ​ക​ണ്ടു​കെ​ട്ടി.

അ​ന​ധി​കൃ​ത ക​ച്ച​വ​ടം ത​ട​യു​ന്ന​തി​നും ഭ​ക്ഷ​ണ​ത്തി​ന്റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​മു​ള്ള മു​നി​സി​പ്പാ​ലി​റ്റി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ പ​രി​ശോ​ധ​ന.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/219038/spoiledmeat-seized-jeddah)