---
title: "#rainalert | വേനൽ ചൂടിന് ആശ്വാസ മഴ; അബുദബിയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു"
english_title: "#Rain #relief #from #summer #heat #yellow #alert #announced #AbuDhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/219129/rain-relief-from-summer-heat-yellow-alert-announced-abudhabi"
published_at: "2024-07-11T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668fb11fc998f_rain.jpg"
keywords: []
---

# #rainalert | വേനൽ ചൂടിന് ആശ്വാസ മഴ; അബുദബിയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

> **Lead Summary:** **അബുദബി: ** എമിറേറ്റിലെ ചില പ്രദേശങ്ങളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് വൈകുന്നേരം ഏഴ് മണി വരെ യെല്ലോ വാണിംഗ് നിലവിലുണ്ടാകുമെന്ന് സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

## Article Content

**അബുദബി: ** എമിറേറ്റിലെ ചില പ്രദേശങ്ങളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് വൈകുന്നേരം ഏഴ് മണി വരെ യെല്ലോ വാണിംഗ് നിലവിലുണ്ടാകുമെന്ന് സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

ചില കിഴക്കൻ, തെക്കൻ മേഖലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് എൻസിഎം മുന്നറിയിപ്പ് നൽകി.

കാറ്റ് മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

അതേസമയം ഇന്ന് രാവിലെ 8.47 ഓടെ അൽ ഐനിലെ അൽ ഖൗ മേഖലയിൽ ചാറ്റൽ മഴ അനുഭവപ്പെട്ടു. വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അബുദബി പൊലീസ് ജാഗ്രതാ നിർദേശം നൽകി.

ഇന്ന് ഉച്ചയോടെ യുഎഇയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ ചില കട്ടിയുള്ള, ക്യുമുലസ് മേഘങ്ങൾ രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ആലിപ്പഴത്തിന് സാധ്യതയില്ല. ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/219129/rain-relief-from-summer-heat-yellow-alert-announced-abudhabi)