---
title: "#safestcountrie | ലോക സുരക്ഷിത രാജ്യങ്ങളിൽ ഇടം നേടി ബഹ്‌റൈൻ "
english_title: "#Bahrain #safestcountries #world"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/219231/bahrain-safestcountries-world"
published_at: "2024-07-11T22:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669016880eacd_RE.jpg"
keywords: []
---

# #safestcountrie | ലോക സുരക്ഷിത രാജ്യങ്ങളിൽ ഇടം നേടി ബഹ്‌റൈൻ 

> **Lead Summary:** **മനാമ: [**[ ]( 2024-ൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി ബഹ്‌റൈൻ.

## Article Content

**മനാമ: [**[ ]( 2024-ൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി ബഹ്‌റൈൻ.

പ്രമുഖ മാസികയായ സിഇഒ വേൾഡ് മാസികയാണ് 2024-ലെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ കണക്കെടുപ്പ് നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

കണക്കനുസരിച്ച്, ബഹ്‌റൈൻ ഗൾഫ് മേഖലയിൽ മൂന്നാം സ്ഥാനത്തും ആഗോളതലത്തിൽ 20-ാം സ്ഥാനത്തുമാണ്.

ഗൾഫിൽ ഒന്നാം സ്ഥാനവും ആഗോളതലത്തിൽ രണ്ടാം സ്ഥാനവും യുഎഇ കരസ്ഥമാക്കി. സൗദി അറേബ്യ ഗൾഫിൽ രണ്ടാം സ്ഥാനത്തും ആഗോളതലത്തിൽ 16-ാം സ്ഥാനത്തുമെത്തിയപ്പോൾ ഗൾഫിൽ കുവൈത്ത് നാലാമതും ആഗോളതലത്തിൽ 36-ാമതും സ്ഥാനം നേടി.

ഗൾഫിൽ ഖത്തർ അഞ്ചാമതും ആഗോളതലത്തിൽ 60-ാമതും, ഒമാൻ ഗൾഫിൽ ആറാമതും ആഗോളതലത്തിൽ 147-ാം സ്ഥാനത്തുമാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/219231/bahrain-safestcountries-world)