---
title: "#heatwave | സൗദി ചുട്ടു പൊള്ളുന്നു; ഉ​ഷ്ണ​ത​രം​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി കാലാവസ്ഥ കേ​ന്ദ്രം "
english_title: "#Saudi #burns #Weather #Center #issues #heatwave #warning"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/219329/saudi-burns-weather-center-issues-heatwave-warning"
published_at: "2024-07-12T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6690d50521314_yyy.jpg"
keywords: []
---

# #heatwave | സൗദി ചുട്ടു പൊള്ളുന്നു; ഉ​ഷ്ണ​ത​രം​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി കാലാവസ്ഥ കേ​ന്ദ്രം 

> **Lead Summary:** **ജിദ്ദ: [ **സൗദി ചുട്ടു പൊള്ളുന്നു. ചി​ലയിടങ്ങളിൽ ഉ​ഷ്ണ​ത​രം​ഗം അ​നു​ഭ​വ​പ്പെ​ടു​ന്നു​.

## Article Content

**ജിദ്ദ: [ **സൗദി ചുട്ടു പൊള്ളുന്നു. ചി​ലയിടങ്ങളിൽ ഉ​ഷ്ണ​ത​രം​ഗം അ​നു​ഭ​വ​പ്പെ​ടു​ന്നു​.

രാ​ജ്യ​ത്തി​ന്റെ ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ഷ്ണ​ത​രം​ഗം തു​ട​രാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും കാലാവസ്ഥ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ മി​ക്ക​യി​ട​ങ്ങ​ളി​ലും ഇ​പ്പോ​ൾ ഉ​യ​ർ​ന്ന താ​പ​നി​ല അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

സൗ​ദി​യി​ൽ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലും റി​യാ​ദ് മേ​ഖ​ല​യി​ലും വ​രും ദി​വ​സ​ങ്ങ​ളി​ലും ചൂ​ട് ക​ഠി​ന​മാ​യി തു​ട​രാ​നാ​ണ്​ സാ​ധ്യ​ത​യെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ദേ​ശീ​യ കാ​ലാ​വ​സ്ഥാ​കേ​ന്ദ്രം അ​റി​യി​ച്ചു.

ദ​മാം, അ​ൽ അ​ഹ്സ, ഹ​ഫ്ർ അ​ൽ ബാ​ത്വി​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ്യാ​ഴാ​ഴ്ച താ​പ​നി​ല 48 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ഹ​ഫ​ർ അ​ൽ ബാ​ത്വി​ന്​ സ​മീ​പം ഖൈ​സു​മ​യി​ൽ താ​പ​നി​ല 50 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി ഉ​യ​ർ​ന്നു. അ​ൽ ഖ​ർ​ജി​ലും റ​ഫ​യി​ലും താ​പ​നി​ല 48 ഡി​ഗ്രി സെ​ൽ​ഷ്യ​സ് രേ​ഖ​പ്പെ​ടു​ത്തി.

അ​ൽ ഖ​ർ​ജി​ലും റ​ഫ​യി​ലും 48 ഡി​ഗ്രി സെ​ൽ​ഷ്യ​സും റി​യാ​ദ്, ബു​റൈ​ദ, അ​ൽ മ​ജ്മ എ​ന്നി​വി​ട​ങ്ങ​ളി​ൽ 47 ഡി​ഗ്രി സെ​ൽ​ഷ്യ​സു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലും റി​യാ​ദ്, അ​ൽ ഖ​സീം പ്ര​വി​ശ്യ​ക​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും വ​രും ദി​വ​സ​ങ്ങ​ളി​ലും ഉ​യ​ർ​ന്ന താ​പ​നി​ല തു​ട​രു​മെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/219329/saudi-burns-weather-center-issues-heatwave-warning)