---
title: "#DEATH | ദുബൈയില്‍ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു "
english_title: "#body #young #man #founddead #building #Dubai #brought #home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/219557/body-young-man-founddead-building-dubai-brought-home"
published_at: "2024-07-13T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66920030e1a28_YY98.jpg"
keywords: []
---

# #DEATH | ദുബൈയില്‍ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു 

> **Lead Summary:** **ദുബായ്: [ **ദു​ബൈ​യി​ല്‍ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയ കണ്ണൂർ മ​ല​പ്പ​ട്ടം അ​ടു​വാ​പ്പു​റം സ്വ​ദേ​ശി ക​ള​ത്തി​ലെ​ വ​ള​പ്പി​ല്‍ സ​ജി​ത്തി​ന്റെ മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി നാ​ട്ടി​ലെ​ത്തി​ച്ചു.

## Article Content

**ദുബായ്: [ **ദു​ബൈ​യി​ല്‍ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയ കണ്ണൂർ മ​ല​പ്പ​ട്ടം അ​ടു​വാ​പ്പു​റം സ്വ​ദേ​ശി ക​ള​ത്തി​ലെ​ വ​ള​പ്പി​ല്‍ സ​ജി​ത്തി​ന്റെ മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി നാ​ട്ടി​ലെ​ത്തി​ച്ചു.

കു​ഞ്ഞ​ളി​യ​ന്‍, രാ​ജ​മാ​ണി​ക്യം തു​ട​ങ്ങി​യ നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ ശ്ര​ദ്ധേ​യ വേ​ഷ​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ട് സ​ജി​ത്ത്.

2012ല്‍ ​ജ​യ​സൂ​ര്യ നാ​യ​ക​നാ​യ കു​ഞ്ഞ​ളി​യ​ന്‍ എ​ന്ന സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച​തി​നാ​ല്‍ കു​ഞ്ഞ​ളി​യ​ന്‍ സ​ജി​ത്ത് എ​ന്ന പേ​രി​ലാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.

അ​ടു​വാ​പ്പു​റം മീ​ത്ത​ലേ​ക്ക​രി ഒ.​എ​ന്‍.​വി സ്മാ​ര​ക ഗ്ര​ന്ഥാ​ല​യ​ത്തി​ല്‍ പൊ​തു​ദ​ര്‍ശ​ന​ത്തി​ന് വെ​ച്ച മൃ​ത​ദേ​ഹ​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍ ആ​ദ​രാ​ഞ്ജ​ലി​യ​ര്‍പ്പി​ച്ചു.

തു​ട​ർ​ന്ന് വീ​ട്ടി​ലെ​ത്തി​ച്ച​ശേ​ഷം മ​ല​പ്പ​ട്ടം പ​ഞ്ചാ​യ​ത്ത് ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. അ​ടു​വാ​പ്പു​റ​ത്തെ പ​രേ​ത​നാ​യ ക​ള​ത്തി​ലെ വ​ള​പ്പി​ൽ നാ​രാ​യ​ണ​ന്റെ​യും രോ​ഹി​ണി​യു​ടെ​യും മ​ക​നാ​ണ്.

ഭാ​ര്യ: തീ​ർ​ഥ​ന (അ​ഴീ​ക്കോ​ട്). മ​ക്ക​ൾ: ആ​ര​വ് സാ​യ്, അ​യ്റ സാ​യി. സ​ഹോ​ദ​ര​ങ്ങ​ൾ: ശ​ശി​ധ​ര​ൻ, റീ​ന (ക​ല്യാ​ട്), ഷ​നോ​ജ് (സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ, ഇ​രി​ക്കൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ), റീ​ജ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/219557/body-young-man-founddead-building-dubai-brought-home)