---
title: "#temperature | കുതിച്ചുയര്‍ന്ന് താപനില; കുവൈത്തില്‍ കനത്ത ചൂട് തുടരുന്നു "
english_title: "#Soaring #temperature #Extreme #heat #continues #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/219591/soaring-temperature-extreme-heat-continues-kuwait"
published_at: "2024-07-13T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669214c12bdf6_tttt.jpg"
keywords: []
---

# #temperature | കുതിച്ചുയര്‍ന്ന് താപനില; കുവൈത്തില്‍ കനത്ത ചൂട് തുടരുന്നു 

> **Lead Summary:** **കുവൈത്ത് സിറ്റി: [ **കുവൈത്തില്‍ കനത്ത ചൂട് തുടരുന്നു. വെള്ളിയാഴ്ച താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തി.

## Article Content

**കുവൈത്ത് സിറ്റി: [ **കുവൈത്തില്‍ കനത്ത ചൂട് തുടരുന്നു. വെള്ളിയാഴ്ച താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തി.

വെള്ളിയാഴ്ച താപനില 50 ഡിഗ്രി കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പകല്‍ മുഴുവനുള്ള കനത്ത ചൂട് രാത്രിയിലും അനുഭവപ്പെട്ടു. ശ​ക്ത​മാ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ചൂ​ടു​കാ​റ്റും വീ​ശി. രാ​ത്രി താപനില 32 മു​ത​ൽ 34 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ആ​യി​രു​ന്നു.

വ​രും ദി​വ​സ​ങ്ങ​ളി​ലും കൂടിയ താ​പ​നി​ല തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

പൊ​ടി​ക്കാ​റ്റി​നുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. ശ​നി​യാ​ഴ്ച താ​പ​നി​ല 48 മു​ത​ൽ 50 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ആ​യി​രി​ക്കും. ചൂ​ടേറിയ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് വീ​ശു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/219591/soaring-temperature-extreme-heat-continues-kuwait)