---
title: "#death | പ്രവാസി മലയാളി  റിയാദില്‍ അന്തരിച്ചു "
english_title: "#Malayali #died #heart #attack #Riyadh."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/219725/malayali-died-heart-attack-riyadh"
published_at: "2024-07-13T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669282c436956_death.jpg"
keywords: []
---

# #death | പ്രവാസി മലയാളി  റിയാദില്‍ അന്തരിച്ചു 

> **Lead Summary:** **റിയാദ്: **മലയാളി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു . തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടില്‍ ഇപ്പോൾ താമസിക്കുന്ന കൊല്ലം ജില്ലയിലെ അഞ്ചൽ ഏരൂര്‍ ഭാരതീപുരം സ്വദേശി അനീഷ് അമീര്‍ കണ്ണ് ആണ്​ മരിച്ചത്​.

## Article Content

**റിയാദ്: **മലയാളി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു . തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടില്‍ ഇപ്പോൾ താമസിക്കുന്ന കൊല്ലം ജില്ലയിലെ അഞ്ചൽ ഏരൂര്‍ ഭാരതീപുരം സ്വദേശി അനീഷ് അമീര്‍ കണ്ണ് ആണ്​ മരിച്ചത്​.

ശാരീരിക അസ്വസ്ഥത കാരണം ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: സുബീന. രണ്ട് മക്കളുണ്ട്. റിയാദ് അല്‍രാജ്ഹി മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം നസീമിലെ ഹയ്യുൽ സലാം മഖ്​ബറയിൽ ഖബറടക്കി.

സാമൂഹിക പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, കുഞ്ഞാപ്പു, അസ്​ലഹ്, ഹാതിം എന്നിവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/219725/malayali-died-heart-attack-riyadh)