---
title: "#chennaiservice | സലാം എയർ മസ്‌കത്ത്- ചെന്നൈ സർവീസ് ആരംഭിച്ചു"
english_title: "#salaam #air #started #muscat #chennai #service"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/219747/salaam-air-started-muscat-chennai-service"
published_at: "2024-07-13T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669298c293492_ashaaaa.jpg"
keywords: []
---

# #chennaiservice | സലാം എയർ മസ്‌കത്ത്- ചെന്നൈ സർവീസ് ആരംഭിച്ചു

> **Lead Summary:** **മസ്‌കത്ത്:[**സലാം എയർ മസ്‌കത്തിൽ നിന്നും ചെന്നൈയിലേക്കുള്ള സർവീസ് ആരംഭിച്ചു. ഉദ്ഘാടന സർവീസിൽ സലാം എയർ വിമാനത്തെ ചെന്നൈ വിമാനത്താവളത്തിൽ സ്വീകരിച്ചു.

## Article Content

**മസ്‌കത്ത്:[**സലാം എയർ മസ്‌കത്തിൽ നിന്നും ചെന്നൈയിലേക്കുള്ള സർവീസ് ആരംഭിച്ചു. ഉദ്ഘാടന സർവീസിൽ സലാം എയർ വിമാനത്തെ ചെന്നൈ വിമാനത്താവളത്തിൽ സ്വീകരിച്ചു.

ആഴ്ചയിൽ രണ്ട് ദിവസങ്ങളിലാകും ഇരു ഭാഗങ്ങളിലേക്കുമുള്ള സർവീസുകൾ.വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 11 മണിക്ക് മസ്‌കത്തിൽ നിന്നും പുറപ്പെടുന്ന വിമാനം പുലർച്ചെ 4.15ന് ചെന്നൈയിൽ എത്തും.

ചെന്നൈയിൽ നിന്നും പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെട്ട് രാവിലെ 7.25ന് മസ്‌കത്തിൽ ലാൻഡ് ചെയ്യും.

മസ്‌കത്തിൽ നിന്ന് ന്യൂ ഡൽഹിയിലേക്ക് ഈ മാസം ആദ്യത്തിൽ സർവീസ് ആരംഭിച്ചിരുന്നു. ആഴ്ചയിൽ രണ്ട് ദിവസങ്ങളിലാണ് സർവീസുകൾ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/219747/salaam-air-started-muscat-chennai-service)