---
title: "#death | സന്ദർശക വിസയിലെത്തിയ മലയാളി ഒമാനിൽ അന്തരിച്ചു"
english_title: "#Malayali #who #arrived #visitor #visa #died  #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/219761/malayali-who-arrived-visitor-visa-died-oman"
published_at: "2024-07-13T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6692a997c4adc_death.jpg"
keywords: []
---

# #death | സന്ദർശക വിസയിലെത്തിയ മലയാളി ഒമാനിൽ അന്തരിച്ചു

> **Lead Summary:** ** മസ്കത്ത്: ** സന്ദർശക വിസയിലെത്തിയ തൃശൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ അന്തരിച്ചു .

## Article Content

** മസ്കത്ത്: ** സന്ദർശക വിസയിലെത്തിയ തൃശൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ അന്തരിച്ചു .

കോട്ടപ്പുറം റെയിൽവേ ഗേറ്റിന് സമീപം താമസിക്കുന്ന നടുവിൽ പുരക്കൽ അനേക് (46) ആണ് മസ്കത്തിൽ മരിച്ചത്. ഹൃദയസ്തംഭനത്തെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

തുടർ ചികിത്സക്കായി ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് മരണം. പിതാവ്: സേതുമാധവൻ. മാതാവ്: ഗീത. ഭാര്യ: നീതു. മകൾ: ഹൃതിക. സഹോദരൻ: ഗോപിനാഥ്.

ഒമാൻ തൃശൂർ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/219761/malayali-who-arrived-visitor-visa-died-oman)