---
title: "#fire | ഫുജൈറയിൽ ട്രക്കും മലിനജല ടാങ്കറും കൂട്ടിയിടിച്ച് ഒരു മരണം"
english_title: "#truck #tanker #crash #fujairah #leaves #one #dead #after #vehicle #fire"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/219893/truck-tanker-crash-fujairah-leaves-one-dead-after-vehicle-fire"
published_at: "2024-07-14T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6693a38672f93_sahadhhh.jpg"
keywords: []
---

# #fire | ഫുജൈറയിൽ ട്രക്കും മലിനജല ടാങ്കറും കൂട്ടിയിടിച്ച് ഒരു മരണം

> **Lead Summary:** **ഫുജൈറ :[**ട്രക്കും മലിനജല ടാങ്കറും കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തു.

## Article Content

**ഫുജൈറ :[**ട്രക്കും മലിനജല ടാങ്കറും കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തു.

ഇന്നലെ രാവിലെ ഫുജൈറയിലാണ് അപകടം. രണ്ട് വാഹനങ്ങളിൽ ഒന്ന് ചുവന്ന സിഗ്നൽ മറികടന്നതാണ് അപകടത്തിന് കാരണമായതെന്ന് ഫുജൈറ പൊലീസ് അറിയിച്ചു.

കൂട്ടിയിടിയിൽ രണ്ട് വാഹനങ്ങൾക്കും തീപിടിക്കുകയും ചെയ്തു. രണ്ടാമത്തെ വാഹനത്തിന്റെ ഡ്രൈവർക്ക് നിസാര പരുക്കേറ്റു. ഇദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും നടപടികൾ പൂർത്തിയാക്കുകയാണെന്നും അധികൃതർ പറഞ്ഞു. മരിച്ചത് ഏത് രാജ്യക്കാരനാണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/219893/truck-tanker-crash-fujairah-leaves-one-dead-after-vehicle-fire)