---
title: "#death |  ജുബൈലിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു"
english_title: "#Former #expatriate #Jubail #passed #away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/219967/former-expatriate-jubail-passed-away"
published_at: "2024-07-14T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6693f6437585c_death.jpg"
keywords: []
---

# #death |  ജുബൈലിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

> **Lead Summary:** **ജുബൈൽ: ** ദീർഘകാലമായി സൗദിയിൽ പ്രവാസിയായിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി അബ്​ദുൽ കലാം നാട്ടിൽ അന്തരിച്ചു.

## Article Content

**ജുബൈൽ: ** ദീർഘകാലമായി സൗദിയിൽ പ്രവാസിയായിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി അബ്​ദുൽ കലാം നാട്ടിൽ അന്തരിച്ചു.

കുടുംബ സമേതം ജുബൈലിൽ താമസിച്ചിരുന്ന അബ്​ദുൽ കലാം ഇവിടെ വിവിധയിടങ്ങളിലായി അലീലി എന്ന പേരിൽ ഗ്രോസറി ബിസിനസ് നടത്തിയിരുന്നു.

കുട്ടികളുടെ ഉപരിപഠനാർഥം കുടുംബം നാട്ടിലേക്ക് മടങ്ങിയതിന് ശേഷം എൻജിനീയറിംഗ് പഠനത്തിനായി ചേർന്ന മകൻ കുറച്ചു മാസം മുമ്പ് അപകടത്തിൽ മരണപ്പെട്ടിരുന്നു.

തുടർന്ന് അബ്​ദുൽ കലാമും പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. മാതാവ്: ഖദീജ, ഭാര്യ: ഷാമിന, മക്കൾ: ഖറം, ഖദീജ, ഖൈറ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/219967/former-expatriate-jubail-passed-away)