---
title: "#culturalclub | കുട്ടികൾക്കായി ഐഎസ്‌സി സമ്മർ ഫെസ്റ്റ്"
english_title: "#kalba #indian #social #cultural #club #conducted #summer #fest #for #kids"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/220078/kalba-indian-social-cultural-club-conducted-summer-fest-for-kids"
published_at: "2024-07-15T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6694c690b9dfb_club.jpg"
keywords: []
---

# #culturalclub | കുട്ടികൾക്കായി ഐഎസ്‌സി സമ്മർ ഫെസ്റ്റ്

> **Lead Summary:** **കൽബ :[**വേനലവധിക്ക് നാട്ടിലേക്ക് പോകാൻ സാധിക്കാത്ത കുട്ടികൾക്കായി കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബ് സമ്മർ ഫെസ്റ്റ് സംഘടിപ്പിച്ചു.

## Article Content

**കൽബ :[**വേനലവധിക്ക് നാട്ടിലേക്ക് പോകാൻ സാധിക്കാത്ത കുട്ടികൾക്കായി കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബ് സമ്മർ ഫെസ്റ്റ് സംഘടിപ്പിച്ചു.

സംഗീതം, നൃത്തം, കവിതാ പാരായണം, ചിത്രീകരണം തുടങ്ങി വിവിധ കലാപരിപാടികളിൽ കുട്ടികൾ സജീവമായി പങ്കെടുത്തുവനിതാവേദി, ബാലവേദി, ആർട്സ്, സാഹിത്യ വിഭാഗങ്ങൾ ചേർന്ന് പ്രത്യേക കലാവിരുന്ന് ഒരുക്കി.

പ്രസിഡന്റ് സൈനുദീൻ നാട്ടിക ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ, സി. എക്സ് ആന്റണി, വി.ഡി. മുരളീധരൻ, എൻ. എം. സമദ്, ടി.പി. മോഹൻ ദാസ്, നാൻസി വിനോദ്, വി. അഷറഫ്, സുബൈർ എടത്തനാട്ടുകര തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/220078/kalba-indian-social-cultural-club-conducted-summer-fest-for-kids)