---
title: "#EducationDepartment  | യുഎഇയിൽ അടിമുടി മാറ്റവുമായി വിദ്യാഭ്യാസ വകുപ്പ്; സ്വതന്ത്ര കരുത്തിൽ കായിക മന്ത്രാലയം"
english_title: "#Department #Education #with #drastic #change #UAE #Ministry #Sports #independent #strength"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/220385/department-education-with-drastic-change-uae-ministry-sports-independent-strength"
published_at: "2024-07-16T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669626ed51ddf_carcar.jpg"
keywords: []
---

# #EducationDepartment  | യുഎഇയിൽ അടിമുടി മാറ്റവുമായി വിദ്യാഭ്യാസ വകുപ്പ്; സ്വതന്ത്ര കരുത്തിൽ കായിക മന്ത്രാലയം

> **Lead Summary:** **ദുബായ് :[**യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 53 വർഷമായി കൈകാര്യം ചെയ്തിരുന്ന പ്രതിരോധ വകുപ്പാണ്, മകനും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് കൈമാറിയത്.

## Article Content

**ദുബായ് :[**യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 53 വർഷമായി കൈകാര്യം ചെയ്തിരുന്ന പ്രതിരോധ വകുപ്പാണ്, മകനും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് കൈമാറിയത്.

യുഎഇയുടെ രൂപീകരണ ശേഷം 1971ൽ 22–ാം വയസ്സിലാണ് ഷെയ്ഖ് മുഹമ്മദ് യുഎഇയുടെ പ്രതിരോധമന്ത്രിയാകുന്നത്. ഷെയിക് ഹംദാന് ഉപപ്രധാനമന്ത്രി പദം കൂടി ലഭിച്ചതോടെ യുഎഇയിൽ ഉപപ്രധാനമന്ത്രിമാർ അഞ്ചായി.

വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും കഴിഞ്ഞ മന്ത്രിസഭാ പുനഃസംഘടനയിൽ ഉപപ്രധാനമന്ത്രി സ്ഥാനം ലഭിച്ചിരുന്നു.

ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ലഫ്. ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ നേരത്തേ തന്നെ ഉപപ്രധാനമന്ത്രിമാരാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/220385/department-education-with-drastic-change-uae-ministry-sports-independent-strength)