ബഹ്റൈനില്‍ ദിനേനയുള്ള കോവിഡ് ബാധിതരുടെ എണ്ണം 3,000 ത്തിലധികമായി. കഴിഞ്ഞ ദിവസം 3459 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. മൊത്തം 22860 പേരാണ് രോഗബാധിതരായിട്ടുള്ളത്.
1345 പേർ രോഗമുക്തരാവുകയും ചെയ്തിട്ടുണ്ട്. ഇത്വരെയായി മൊത്തം 2,89,668 പേർ രോഗമുക്തരായതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
79 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നുണ്ട്. ഇവരിൽ 10 പേർ ഐ.സി.യുവിലാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Covid sharp in Bahrain; The number of Kovid victims has exceeded 3,000