---
title: "#prison | സ്വന്തം മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കുവൈത്തി യുവതിക്ക് 47 വര്‍ഷം തടവ്"
english_title: "#kuwaiti #woman #sentenced #47years #prison"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/220496/kuwaiti-woman-sentenced-47years-prison"
published_at: "2024-07-16T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669689e7412f9_pavangad.jpg"
keywords: []
---

# #prison | സ്വന്തം മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കുവൈത്തി യുവതിക്ക് 47 വര്‍ഷം തടവ്

> **Lead Summary:** **കുവൈത്ത് സിറ്റി :[**കാമുകനുമായി ചേര്‍ന്ന് സ്വന്തം മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കുവൈത്തി യുവതിയെ കുവൈത്ത് ക്രിമിനല്‍ കോടതി 47 വര്‍ഷം തടവിന് ശിക്ഷിച്ചു.

## Article Content

**കുവൈത്ത് സിറ്റി :[**കാമുകനുമായി ചേര്‍ന്ന് സ്വന്തം മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കുവൈത്തി യുവതിയെ കുവൈത്ത് ക്രിമിനല്‍ കോടതി 47 വര്‍ഷം തടവിന് ശിക്ഷിച്ചു.

പതിമൂന്നുകാരിയായ മകളെ അമിത അളവില്‍ ഇന്‍സുലിന്‍ കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും മകളെ പീഡിപ്പിക്കാന്‍ കാമുകന് ഒത്താശ ചെയ്തുകൊടുത്തതിനുമാണ് യുവതിയെ കോടതി ശിക്ഷിച്ചത്.

കാമുകനും താനും തമ്മിലുള്ള അവിഹിതബന്ധം കണ്ടെത്തിയതാണ് മകളെ കൊലപ്പെടുത്താന്‍ യുവതിയെ പ്രേരിപ്പിച്ചത്. കുറ്റകൃത്യത്തിലെ പങ്കിന് യുവതിയുടെ കാമുകനെ കോടതി 15 വര്‍ഷം തടവിന് ശിക്ഷിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/220496/kuwaiti-woman-sentenced-47years-prison)