---
title: "#tobacco | ഫഹാഹീലിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു "
english_title: "#Prohibited #tobacco #products #seized #Fahaheel"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/220540/prohibited-tobacco-products-seized-fahaheel"
published_at: "2024-07-16T23:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6696b15495422_utyu.jpg"
keywords: []
---

# #tobacco | ഫഹാഹീലിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു 

> **Lead Summary:** **കുവൈത്ത് സിറ്റി: [** അൽ അഹമ്മദി ഗവർണറേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഫഹാഹീൽ മാർക്കറ്റിൽ നിന്ന് 582 പാൻമസാല പൗച്ചുകൾ പിടിച്ചെടുത്തു.

## Article Content

**കുവൈത്ത് സിറ്റി: [** അൽ അഹമ്മദി ഗവർണറേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഫഹാഹീൽ മാർക്കറ്റിൽ നിന്ന് 582 പാൻമസാല പൗച്ചുകൾ പിടിച്ചെടുത്തു.

നിരോധിത വസ്തുക്കൾ വിൽക്കുന്ന കടയുടമകളെ കൊമേഴ്‌സ്യൽ പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്.

വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് ഈ പരിശോധന നടന്നത്.

അൽ-അഹമ്മദി, ഹവല്ലി, ജഹ്‌റ, ഫർവാനിയ ഗവർണറേറ്റുകളിൽ വിവിധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ വിപുലമായ പരിശോധന ക്യാംപെയ്നുകൾ നടന്നുവരുന്നതായി അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/220540/prohibited-tobacco-products-seized-fahaheel)