---
title: "#oiltankercapsizes | ഒമാനിൽ എണ്ണക്കപ്പല്‍ മറിഞ്ഞുണ്ടായ അപകടം; തെരച്ചിലിന് നാവികസേനയും "
english_title: "#Oiltanker #overturned #Oman #Navy #search"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/220642/oiltanker-overturned-oman-navy-search"
published_at: "2024-07-17T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669777063a819_tytry.jpg"
keywords: []
---

# #oiltankercapsizes | ഒമാനിൽ എണ്ണക്കപ്പല്‍ മറിഞ്ഞുണ്ടായ അപകടം; തെരച്ചിലിന് നാവികസേനയും 

> **Lead Summary:** **മസ്കറ്റ്: [ **ഒമാനിലെ അ​ൽ​വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ലെ ദു​കം തീ​ര​ത്ത് എണ്ണക്ക​പ്പ​ൽ മ​റി​ഞ്ഞുണ്ടായ അപകടത്തില്‍ തെരച്ചിലിന് നാവിക സേനയും.

## Article Content

**മസ്കറ്റ്: [ **ഒമാനിലെ അ​ൽ​വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ലെ ദു​കം തീ​ര​ത്ത് എണ്ണക്ക​പ്പ​ൽ മ​റി​ഞ്ഞുണ്ടായ അപകടത്തില്‍ തെരച്ചിലിന് നാവിക സേനയും.

ഐഎൻഎസ് തേജിനെയും വ്യോമ നീരീക്ഷണത്തിന് പി- 8Iയെയും നിയോഗിച്ചു. 13 ഇ​ന്ത്യ​ക്കാ​രും മൂ​ന്ന് ശ്രീ​ല​ങ്ക​ൻ പൗ​ര​ന്മാ​രുമടക്കം 16 പേ​രാ​ണ് ക​പ്പ​ലിൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ദു​കം വി​ലാ​യ​ത്തി​ലെ റാ​സ് മ​ദ്രാ​ക്ക​യി​ൽ​ നി​ന്ന് 25 നോ​ട്ടി​ക്ക​ൽ മൈ​ൽ തെ​ക്കു​കി​ഴ​ക്കാ​യാ​ണ് അ​പ​ക​ടം ഉണ്ടായതെന്ന്​ മാ​രി​ടൈം സെ​ക്യൂ​രി​റ്റി സെൻറ​ർ അ​റി​യി​ച്ചു.

യെമൻ തുറമുഖമായ ഏദനിലേക്ക് പോകുകയായിരുന്ന കപ്പലാണ് മറിഞ്ഞത്.

2007 ൽ നിർമ്മിച്ച കപ്പലിന് 117 മീറ്റർ നീളമുണ്ട്. ഒമാന്‍റെ തെക്കുപടിഞ്ഞാറൻ തീരത്തായാണ് ദുകം തുറമുഖം സ്ഥിതി ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/220642/oiltanker-overturned-oman-navy-search)