---
title: "#ACCIDENT | സൗദിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു "
english_title: "#nonresident #Malayali #died #hit #vehicle #crossing #road #SaudiArabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/220684/nonresident-malayali-died-hit-vehicle-crossing-road-saudiarabia"
published_at: "2024-07-17T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66979052794ac_DGF.jpg"
keywords: []
---

# #ACCIDENT | സൗദിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു 

> **Lead Summary:** **റിയാദ്: [** സൗദിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം വേങ്ങര വലിയോറ ചെനക്കൽ കല്ലൻ മുഹമ്മദ് ഉനൈസ് ആണ് മരിച്ചത്.

## Article Content

**റിയാദ്: [** സൗദിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം വേങ്ങര വലിയോറ ചെനക്കൽ കല്ലൻ മുഹമ്മദ് ഉനൈസ് ആണ് മരിച്ചത്.

സൗദിയിലെ അൽ ഖസീമിലെ ദര്യയിൽ ആണ് കാർ അപകടം ഉണ്ടായത്. ഡെലിവറി നടത്തി മടങ്ങുന്നതിടെയാണ് അപകടം.

റോഡ് മുറിച്ചു കടക്കുമ്പോൾ മറ്റൊരു വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഭാര്യ: ജസീല, മക്കൾ: ലസിൻ, ഖദീജത്തുൽ ലുജൈൻ. കല്ലൻ ഉസൈൻ - കദീജ ദമ്പതികളുടെ മകനാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/220684/nonresident-malayali-died-hit-vehicle-crossing-road-saudiarabia)