---
title: "#Death | പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passedaway #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/220722/expatriate-malayali-passedaway-riyadh"
published_at: "2024-07-17T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6697af8f7d04f_eee.jpg"
keywords: []
---

# #Death | പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു 

> **Lead Summary:** **റിയാദ്: [ **മലയാളി റിയാദിൽ അന്തരിച്ചു. മലപ്പുറം പെരിന്തൽമണ്ണ അമ്മിനിക്കാട് താഴെക്കോട് സ്വദേശി തറയിട്ട് പിലാക്കൽ അഷ്‌റഫ്‌ ആണ് ബുധനാഴ്​ച രാവിലെ കിങ്​ ഖാലിദ്​ ആശുപത്രിയിൽ​ മരിച്ചത്​.

## Article Content

**റിയാദ്: [ **മലയാളി റിയാദിൽ അന്തരിച്ചു. മലപ്പുറം പെരിന്തൽമണ്ണ അമ്മിനിക്കാട് താഴെക്കോട് സ്വദേശി തറയിട്ട് പിലാക്കൽ അഷ്‌റഫ്‌ ആണ് ബുധനാഴ്​ച രാവിലെ കിങ്​ ഖാലിദ്​ ആശുപത്രിയിൽ​ മരിച്ചത്​.

ദീർഘകാലമായി പ്രവാസിയായ അദ്ദേഹം റിയാദിലെ ഉമ്മുൽ ഹമ്മാമിലുള്ള സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനായിരുന്നു.

പിതാവ്: മുഹമ്മദ്‌ ഇല്ല്യാസ് ബാബുട്ടി ഹാജി (പരേതൻ), മാതാവ്: ഖദീജ (പരേത), ഭാര്യ: റുക്‌സാന, മക്കൾ: ജിഷ്ണ, നിഷ്മ. മൃതദേഹം കിങ്​ ഖാലിദ്​ ആശുപത്രി മോർച്ചറിയിലാണ്​.

മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ നേതാക്കളായ റഫീക്ക് പുല്ലൂർ,

റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്, ഇസ്മാഈൽ പടിക്കൽ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/220722/expatriate-malayali-passedaway-riyadh)