#datesexhibition | സൂഖ് വാഖിഫ് ഈന്തപ്പഴ പ്രദർശനം ജൂലൈ 23 മുതൽ

#datesexhibition | സൂഖ് വാഖിഫ് ഈന്തപ്പഴ പ്രദർശനം ജൂലൈ 23 മുതൽ
Jul 17, 2024 08:25 PM | By ADITHYA. NP

ദോഹ :(gcc.truevisionnews.com)സൂഖ് വാഖിഫ് സംഘടിപ്പിക്കുന്ന ഒൻപതാമത് പ്രാദേശിക ഈന്തപ്പഴ പ്രദർശനത്തിന് ജൂലൈ 23 മുതൽ തുടക്കമാവും. ദോഹയിലെ സൂഖ് വാഖിഫിൽ സംഘടിപ്പിക്കുന്ന പ്രദർശനം ഖത്തറിൽ ഉൽപാദിപ്പിക്കുന്ന വിത്യസ്ത ഇനങ്ങളിലുള്ള ഈന്തപ്പഴത്തിന്റെ ഏറ്റവും വലിയ പ്രദർശനം കൂടിയാണ്.

പ്രദർശനത്തിനായി പടുകൂറ്റൻ എയർകണ്ടീഷൻ ചെയ്ത കൂടാരം ഒരുങ്ങി കഴിഞ്ഞു. എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ രാത്രി 9 വരെ ഈന്തപ്പഴ പ്രദർശനവും വില്പനയും നടക്കും.

വിദേശങ്ങളിലും ഉല്പാദിപ്പിക്കുന്ന വിവിധ തരം ഈന്തപ്പഴങ്ങൾ വില്പനക്കായി നഗരിയിൽ എത്തും. ഹലാവി, മസാഫത്തി, മെഡ്‌ജൂൾ എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന ഈന്തപ്പഴ ഇനങ്ങൾ പ്രദർശിപ്പിക്കും.

വിവിധ തരം ഈന്തപ്പഴ ഇനങ്ങൾക്ക് പുറമെ, ഈന്തപ്പഴത്തിൽ നിന്ന് ഉല്പാദിപ്പിക്കുന്ന പേസ്ട്രികൾ, കേക്കുകൾ, ജാമുകൾ, ജ്യൂസുകൾ, അച്ചാറുകൾ, ഐസ്ക്രീം എന്നിവ ഉൾപ്പെടെ വിവിധ തരം ഉത്പന്നങ്ങളും പ്രദർശനത്തിൽ ഉണ്ടാവും.

കഴിഞ്ഞ വർഷം നടന്ന പ്രദർശനത്തിൽ നൂറിലധികം ഫാമുകളുടെ പങ്കാളിത്വം ഉണ്ടായിരുന്നു. ഇരുപത് ലക്ഷത്തിലധികം റിയാലിന്റെ ഉൽപന്നങ്ങളാണ് വിറ്റഴിഞ്ഞത്.

#souq #waqif #dates #exhibition #from #23rdjuly

Next TV

Related Stories
ഫ്ലാഷ് സെയിൽ; നാട്ടിലേക്കാണോ...? ഇതാണ് ബെസ്റ്റ് ടൈം, വിമാന ടിക്കറ്റ് നിരക്കുകൾ കുറച്ച് എയർഇന്ത്യ എക്സ്പ്രസ്

Jun 6, 2025 12:38 PM

ഫ്ലാഷ് സെയിൽ; നാട്ടിലേക്കാണോ...? ഇതാണ് ബെസ്റ്റ് ടൈം, വിമാന ടിക്കറ്റ് നിരക്കുകൾ കുറച്ച് എയർഇന്ത്യ എക്സ്പ്രസ്

യുഎഇ-ഇന്ത്യ വിമാന സർവീസുകളിൽ ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ച് എയർഇന്ത്യ...

Read More >>
കുവൈത്തിൽ ഈദ് നമസ്കാരം വെള്ളിയാഴ്ച പുലർച്ചെ 5:03ന്

Jun 3, 2025 02:21 PM

കുവൈത്തിൽ ഈദ് നമസ്കാരം വെള്ളിയാഴ്ച പുലർച്ചെ 5:03ന്

കുവൈത്തിൽ ഈദ് നമസ്കാരം വെള്ളിയാഴ്ച പുലർച്ചെ...

Read More >>
Top Stories










News Roundup