---
title: "#SummerFest  | സമ്മർ ഫെസ്റ്റ്: കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി വരവേറ്റ് ദുബായ് വിമാനത്താവളം"
english_title: "#Summer Fest: Dubai Airport welcomes children with gifts"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/220901/summer-fest-dubai-airport-welcomes-children-with-gifts"
published_at: "2024-07-18T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6698b7de0ec7a_manorama.jpg"
keywords: []
---

# #SummerFest  | സമ്മർ ഫെസ്റ്റ്: കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി വരവേറ്റ് ദുബായ് വിമാനത്താവളം

> **Lead Summary:** **ദുബായ് :[**രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ കുട്ടികൾക്ക് ദുബായ് സമ്മർ ഫെസ്റ്റിവലിന്റെ ഭാഗമായി വരവേൽപ് നൽകി. ടെർമിനൽ മൂന്നിൽ കുട്ടികളെ സമ്മാനങ്ങളും പൂക്കളും നൽകിയാണ് സ്വാഗതം ചെയ്തത്.

## Article Content

**ദുബായ് :[**രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ കുട്ടികൾക്ക് ദുബായ് സമ്മർ ഫെസ്റ്റിവലിന്റെ ഭാഗമായി വരവേൽപ് നൽകി. ടെർമിനൽ മൂന്നിൽ കുട്ടികളെ സമ്മാനങ്ങളും പൂക്കളും നൽകിയാണ് സ്വാഗതം ചെയ്തത്.

ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും (ജിഡിആർഎഫ്എ) ദുബായ് ഡിപാർട്ട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസവും ചേർന്നാണ് വരവേൽപ് ഒരുക്കിയത്.

എയർപോർട്ടിലെ കുട്ടികളുടെ പ്രത്യേക ഇമിഗ്രേഷൻ കൗണ്ടറിൽ എത്തിയ കുരുന്നുകളെ ജിഡിആർഎഫ്എ മാസ്കോട്ട് കഥാപാത്രങ്ങളായ സാലം സലാമയും ദുബായ് സമ്മർ സർപ്രൈസസ് മാസ്കോട്ട് മോദേഷും ഡാനയും ചേർന്ന് സ്വീകരിച്ചു.

പിന്നീട് കുട്ടികളുടെ എമിഗ്രേഷൻ കൗണ്ടറിലേക്ക് ക്ഷണിക്കുകയും സ്വന്തമായി പാസ്പോർട്ട് സ്റ്റാംപ് ചെയ്യാനുള്ള അവസരം നൽകുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/220901/summer-fest-dubai-airport-welcomes-children-with-gifts)