---
title: "#accident | നിർമാണ സ്ഥലത്ത് ജോലിക്കിടെ മണലിടിഞ്ഞ് വീണ് അപകടം; ഒരാൾ മരിച്ചു"
english_title: "#One #person #died #sandslide #Janabiya #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/220976/one-person-died-sandslide-janabiya-bahrain"
published_at: "2024-07-18T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6698f86ad3ab8_fdgfdg.jpg"
keywords: []
---

# #accident | നിർമാണ സ്ഥലത്ത് ജോലിക്കിടെ മണലിടിഞ്ഞ് വീണ് അപകടം; ഒരാൾ മരിച്ചു

> **Lead Summary:** **മനാമ: [** ബഹ്റൈനിലെ ജനബിയയിൽ മണലിടിഞ്ഞുണ്ടായ അപകടത്തിൽ ഒരു ഏഷ്യക്കാരൻ മരിച്ചു.

## Article Content

**മനാമ: [** ബഹ്റൈനിലെ ജനബിയയിൽ മണലിടിഞ്ഞുണ്ടായ അപകടത്തിൽ ഒരു ഏഷ്യക്കാരൻ മരിച്ചു.

മലിനജല ശൃംഖല നിർമാണ സ്ഥലത്ത് ജോലിക്കിടെയാണ് അപകടം. മണലിടിഞ്ഞതിനെ തുടർന്ന് മൂന്ന് തൊഴിലാളികളാണ് കുടുങ്ങിയത്.

രക്ഷാപ്രവർത്തകരും സിവിൽ ഡിഫൻസും ഉടൻ സ്ഥലത്തെത്തി ഒരു തൊഴിലാളിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഒരാളുടെ മൃതദേഹവും കണ്ടെടുത്തു.

കാണാതായ മൂന്നാമത്തെയാൾക്കായി യന്ത്രങ്ങൾ ഉപയോഗിച്ചുള്ള തിരച്ചിൽ തുടരുകയാണ്.

ശൈഖ് ഈസ ബിൻ സൽമാൻ ഹൈവേക്ക് അഭിമുഖമായി കിങ് ഫഹദ് കോസ്‌വേയിലേക്കുള്ള ഭാഗത്ത് വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/220976/one-person-died-sandslide-janabiya-bahrain)