#fireforce | ചുട്ടുപൊള്ളി കുവൈത്ത്; ജാഗ്രത മുന്നറിയിപ്പുമായി അഗ്നിശമന സേന

#fireforce | ചുട്ടുപൊള്ളി കുവൈത്ത്; ജാഗ്രത മുന്നറിയിപ്പുമായി അഗ്നിശമന സേന
Jul 19, 2024 09:46 PM | By VIPIN P V

കുവൈത്ത് സിറ്റി: (gccnews.in) കുവൈത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിലായി ഉയർന്നതോടെ ഫയർ സർവീസ് ജാഗ്രത മുന്നറിയിപ്പ് നൽകി.

അന്തരീക്ഷ ഊഷ്മളത തീപിടിത്ത സാധ്യത വർധിപ്പിക്കുന്നതിനാൽ വീടുകളിലും വാഹനങ്ങളിലും തീപിടിത്തം തടയാനുള്ള മുൻകരുതലുകൾ എടുക്കണമെന്ന് അഗ്നിശമന സേന നിർദേശിക്കുന്നു.

വൈദ്യുത കണക്ഷനുകളും എക്സ്റ്റൻഷനുകളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക, വീട്ടിൽ നിന്ന് പുറത്തുപോകുമ്പോൾ അനാവശ്യമായ ഇലക്ട്രിക് ഉപകരണങ്ങളും ഗ്യാസ് സിലിണ്ടറും ഓഫ് ചെയ്യുക എന്നിവ ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.

വാഹനങ്ങളുടെ എൻജിൻ ഓയിൽ കൃത്യസമയത്ത് മാറ്റുക, വാഹനങ്ങളിൽ തീപിടിക്കുന്ന വസ്തുക്കൾ സൂക്ഷിക്കാതിരിക്കുക, ഉച്ച സമയങ്ങളിൽ വാഹന ഉപയോഗം കുറയ്ക്കുക എന്നിവയും നിർദേശങ്ങളിൽ ഉൾപ്പെടുന്നു.

കൂടാതെ, മുതിർന്നവരുടെ കൂടെയില്ലാതെ കുട്ടികൾ ലിഫ്റ്റ് ഉപയോഗിക്കുന്നത് വിലക്കണമെന്നും അഗ്നിശമന സേന നിർദേശിക്കുന്നു.

#Burned #Kuwait #Fire #brigade #alert

Next TV

Related Stories
ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Jul 20, 2025 03:23 PM

ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം കുവൈത്തിൽ...

Read More >>
മദ്യപിച്ച ശേഷം ക്രൂര മർദനം; ഷാർജയിലെ അതുല്യയുടെ മരണം, ഭർ‌ത്താവ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Jul 19, 2025 11:00 PM

മദ്യപിച്ച ശേഷം ക്രൂര മർദനം; ഷാർജയിലെ അതുല്യയുടെ മരണം, ഭർ‌ത്താവ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഷാർജയിലെ അതുല്യയുടെ മരണം, ഭർ‌ത്താവ് മർദിക്കുന്ന ദൃശ്യങ്ങൾ...

Read More >>
മലയാളി യുവതിയെ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 19, 2025 10:03 PM

മലയാളി യുവതിയെ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഷാർജയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ...

Read More >>
പൊതുപരിപാടിക്കിടെ പരസ്യമായി വെടിയുതിർത്തു; സൗദി യുവാവ് അറസ്റ്റില്‍

Jul 19, 2025 04:43 PM

പൊതുപരിപാടിക്കിടെ പരസ്യമായി വെടിയുതിർത്തു; സൗദി യുവാവ് അറസ്റ്റില്‍

പൊതുപരിപാടിക്കിടെ വെടിവെപ്പ് നടത്തിയ സൗദി യുവാവ്...

Read More >>
കുവൈത്തിൽ ഗോഡൗണിൽ വൻ തീപിടിത്തം

Jul 19, 2025 02:58 PM

കുവൈത്തിൽ ഗോഡൗണിൽ വൻ തീപിടിത്തം

കുവൈത്തിൽ ഗോഡൗണിൽ വൻ...

Read More >>
Top Stories

News Roundup

//Truevisionall